ദൈവസഭ കേരളാ റീജിയൺ കോട്ടയം സെൻറർ താലന്ത് പരിശോധനയിൽ പള്ളം സഭ ജേതാക്കളായി.

വാർത്ത: റെയ്സൻ വി. ജോർജ്

കോട്ടയം: ദൈവസഭ കേരളാ റീജിയൺ കോട്ടയം സെൻറർ താലന്ത് പരിശോധന കഴിഞ്ഞ ദിവസം പുതുപ്പള്ളി ദൈവസഭാ ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി,
YPE ഓർഗനൈസർ റെയ്സൺ വി. ജോർജ്ജിന്റെയും സണ്ടേസ്ക്കൂൾ സൂപ്രണ്ട് സണ്ണി ജോസഫിന്റെയും നേതൃത്വത്തിൽ നടന്ന സമ്മേളനം കോട്ടയം സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.സി. എബ്രഹാം ഉദ്ഘാടനം ചെയ്തു തുടർന്ന് നടന്ന താലന്ത് പരിശോധനയിൽ കോട്ടയത്തിന്റെ വിവിധ സഭകളിൽ നിന്നുള്ള മൽസരാർത്ഥികൾ അവരുടെ കഴിവുകൾ വിനയോഗിച്ചു പ്രസ്തുത താലന്ത് പരിശോധനയിൽ കൂടുതൽ പോയിന്റെ നേടി പള്ളം സഭ ട്രോഫി നിലനിർത്തി, കൊല്ലാട് ബോട്ട്ജെട്ടി സഭ രണ്ടാം സ്ഥാനക്കാരായി, വ്യക്തിഗത ഇനത്തിൽ കൂടുതൽ പോയിന്റ് നേടി മൽസരാർത്ഥിയായി അബിയാമോൾ ഷൈജുവിനെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ പാസ്റ്റർ ജോമോൻ ജോസഫ് ദൈവ വചനത്തിൽ നിന്ന് യുവജനങ്ങൾക്ക് ആഴമേറിയ ആത്മീക മർമ്മങ്ങൾ പകർന്നു നൽകി, YPE സെക്രട്ടറിമാരുടെ ശക്തമായ പ്രവർത്തനം പ്രതീക്ഷിച്ചതിലും ധാരാളം യുവജനങ്ങളുടെ കടന്നുവരവിന് സുപ്രധാന പങ്ക് വഹിച്ചു.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.