സ്വവർഗ്ഗ വിവാഹം: സംസ്ഥാന പി.വൈ.പി.എയ്ക്ക് പറയാനുള്ളത്

സുവി. ഷിബിൻ ജി. ശാമുവേൽ (സെക്രട്ടറി)

കുമ്പനാട്: സ്വവർഗ്ഗ വിവാഹം കുറ്റകരമല്ലെന്നുള്ള ഭാരതത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വിധിയിൽ രാജ്യത്തു സമ്മിശ്ര പ്രതികരണങ്ങൾ ഉയരുമ്പോൾ സമൂഹത്തിൽ പ്രത്യേകിച്ചു യുവ സമൂഹത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ കുറിച്ചു ആശങ്കകളുണ്ട്.

ജസ്റ്റിസ് ആർ.എഫ്‌ നരിമാന്റെ വിധി ന്യായത്തിൽ പരാമർശിക്കുന്ന വാക്കുകൾ പ്രസക്തമാണ്. കുറ്റവും പാപവും രണ്ടാണ്, “ഭൂമിയിൽ ഭരണ കൂടം രൂപികരിച്ചിട്ടുള്ള കോടതികൾ വഴിയല്ല പാപത്തിനു ശിക്ഷ നൽകേണ്ടത്. മറ്റെവിടേയോ ആണ്. കുറ്റത്തിന് മാത്രമാണ് ഇവിടെ ശിക്ഷയുള്ളത്. രണ്ടും തമ്മിൽ മാറിപോകുന്നതിനാലാണ് 377 വകുപ്പിന്റെ പിഴവ്”.

പാപത്തിനു ശിക്ഷ നൽകുന്നത് അദൃശ്യനായ ദൈവമാണ്. ആ ദൈവത്തിൽ അധിഷ്ടിതമാണ് ക്രൈസ്തവ ധർമം. നിയമം പ്രായപൂർത്തിയായവർക്ക് മദ്യപിക്കാൻ അനുവാദം നൽകുന്നു. പക്ഷേ ബൈബിൾ നൽകുന്നില്ല. പരസ്പര സമ്മതത്തോട് കൂടിയ ലൈംഗിക ബന്ധം ഇവിടെ കുറ്റമല്ല. പക്ഷേ ക്രിസ്ത്യാനിത്വം ഇതിനെ എതിർക്കുന്നു

സൊദോം ഗൊമോറായിൽ തീ ഇറങ്ങി നശിക്കാൻ കാരണമായി ദൈവം കണ്ടെത്തിയ കൊടും പാപം സ്വവർഗ്ഗ ലൈംഗികത ആണെങ്കിൽ ദൈവം വെറുക്കുന്ന കൊടും അപരാധമാണ് സ്വവർഗ വിവാഹം. (ഉല്പത്തി 19, ലേവ്യ 18&20, റോമ 1:18-32, 1 കോരി 6:9-10, 1 തിമോ 1:8-10)

ഭാരതീയരാണെന്നതിൽ അഭിമാനം കൊള്ളുന്നു. പക്ഷേ നാടിന്റെ വ്യവസ്ഥിതിയേക്കാൾ ക്രിസ്‌തീയ ജീവിത മൂല്യങ്ങളാണ് ഞങ്ങളുടെ മുഖ മുദ്ര. പാപത്തിന്റെ ശമ്പളം മരണം എങ്കിൽ ലൈംഗിക അരാജകത്വത്തിന്റെയും സ്വവർഗ്ഗ വിവാഹത്തിന്റെയും ആത്യന്തീക ഫലം മരണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു

വക്രതയും കോട്ടവുമുള്ള തലമുറയിൽ വിശുദ്ധരും ദൈവത്തിന്റെ നിഷ്കളങ്ക മക്കളുമായി ജീവിക്കാൻ സംസ്ഥാന പി.വൈ.പി.എ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.