ലേഖനം:മനുഷ്യൻ ദൈവത്തിന്റെ പ്രവർത്തി ചെയ്യുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ | ബ്ലെസ്സൺ ഡൽഹി

അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ……

മനുഷ്യൻ ദൈവത്തിന്റെ പ്രവർത്തി ചെയ്യുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ,ഈ വാസ്തവം ഉൾക്കൊള്ളുവാൻ കഴിഞ്ഞാൽ ദൈവത്തിനു അത്ഭുതങ്ങൾ ചെയ്യുവാൻ കഴിയും.
മനുഷ്യന്റെ സൃഷ്ടിയിൽ ദൈവത്തിന്റെ ഈ താല്പര്യം നമ്മുക്ക് കാണുവാൻ കഴിയും.
തന്റെ സ്വരൂപത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്ന് വചനത്തിൽ എഴുതിയിരിക്കുന്നു.
അതിൽ നിന്നും നാം മനസ്സിലാക്കേണ്ടതായുണ്ട്,നമ്മിലുള്ള ദൈവീക താല്പര്യത്തെ.
നാം ദൈവത്തിന്റെ പ്രവർത്തിയായി
ദൈവീക താല്പര്യങ്ങളെ
നിറവേറ്റുവാൻ കടപ്പെട്ടവർ ആകുന്നു.അതിനാൽ എല്ലാറ്റിനും കാരണഭൂതനും ഉടയനുമായവൻ
സകലത്തിനുമേൽ അധികാരമുള്ളവനായി ഭൂമിയിൽ മനുഷ്യനെ ആക്കി വയ്ച്ചു.

ദൈവീക താല്പര്യങ്ങളെ മനസ്സിലാക്കുവാൻ കഴിയാതെ വന്ന മനുഷ്യന് തെറ്റ് പറ്റി.
ഇന്നും അങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുന്നു.
എന്നാൽ മനുഷ്യന്റെ സൃഷ്ടിമേലുള്ള ദൈവത്തിന്റെ താല്പര്യം നിലനിൽക്കുന്നു.അതിനാൽ
ദൈവ വചനം ജഡമായി.
യോഹന്നാൻ 1:14 വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.
വചനം പറയുന്നു ദൈവം സ്നേഹമാകുന്നു.ജഡത്തിൽ പ്രത്യക്ഷമായ ക്രിസ്തുയേശു പറഞ്ഞു.ഇതാ ഞാൻ നിങ്ങള്ക്ക് പുതിയൊരു കല്പന തരുന്നു.
യോഹന്നാൻ
13:34 നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.
13:35 നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.
മനുഷ്യനോടുള്ള ദൈവീക താല്പര്യം ദൈവം വീണ്ടും അറിയിക്കുന്നതാണ് ഈ കല്പന
“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം”
ദൈവം സ്നേഹമാകുന്നു. ആ ദൈവത്തിന്റെ പ്രവർത്തി ആകുവാൻ, മനുഷ്യനോടുള്ള ദൈവത്തിന്റെ താല്പര്യം ഒരു കല്പനയായി ദൈവം മനുഷ്യന് നൽകുന്നതിലൂടെ വീണ്ടും ദൈവം തന്റെ താല്പര്യം മനുഷ്യനെ അറിയിക്കുന്നു.
“മനുഷ്യൻ ദൈവത്തിന്റെ പ്രവർത്തി ആകുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ”
അതിനാലാണ് സഭ എന്ന ശരീരം
എന്ന്,അല്ലെങ്കിൽ ദൈവത്തിന്റെ (ഫിസിക്കൽ പ്രെസൻസ് ) പ്രവർത്തി വെളിപ്പെടുത്തുന്ന ക്രിസ്തുവിന്റെ ശരീരമായി വചനം വിശേഷിപ്പിച്ചിരിക്കുന്നത്.
ദൈവത്തിന്റെ പ്രവർത്തി
വെളിപ്പെടേണമെങ്കിൽ മനുഷ്യൻ തന്റെമേലുള്ള ദൈവഹിതം തിരിച്ചറിയേണ്ടതായുണ്ട്.
ദൈവത്തിന്റെ പ്രവർത്തി അല്ലെങ്കിൽ ദൈവത്തിന്റെ കരം ആണ് ശരീരം ആകുന്ന സഭ.
വചനം അതിന്റെ അടിസ്ഥാനമാണ്, വചനപ്രകാരമുള്ള പ്രവർത്തി ആണ് നമ്മിൽ വെളിവാകേണ്ടത്.
വചനം പറയുന്നു നിങ്ങൾ ഉപ്പാകുന്നു എന്ന് ,സ്നേഹമെന്ന കാരം ഇല്ലെങ്കിൽ നാമോരോരുത്തരും വെറും കല്ലാകുന്നു.
രുചി വരുത്തുകയില്ല, നാം ദൈവപ്രവർത്തിയാകുകയില്ല.
“ഇതാ ഞാൻ പുതിയൊരു കല്പന നിങ്ങള്ക്ക് തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം.
എഫെസ്യർ
1:18 അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ
1:19 വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാർത്ഥിക്കുന്നു.
1:20 അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിക്കയും
1:21 സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
1:22 സർവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സർവ്വത്തിന്നും മീതെ തലയാക്കി
1:23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.
ആമേൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like