ദൈവമക്കൾ ക്രിസ്തുവിന്റെ സ്നേഹം ദിനംപ്രതി വെളിപ്പെടുത്തണം: പാസ്റ്റർ ഗ്രീഗ്ഗ് വിൽ‌സൺ

ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ സർവ്വദേശീയ കൺവൻഷന്റെ രണ്ടാം ദിനം

ചെന്നൈ: തന്റെ പുത്രനെ പാപികളായ നമുക്ക്‌ വേണ്ടി ക്രൂശിൽ ഏല്പിച്ചത് പിതാവ് മനുഷ്യനെ ആഴമായി സ്നേഹിക്കുന്നതിന്റെ തെളിവാണ് എന്ന് പാസ്റ്റർ ഗ്രീഗ്ഗ് വിൽ‌സൺ (യുഎസ്).
ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കുന്ന ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സർവ്വദേശീയ കൺവൻഷന്റെ രണ്ടാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യേശു ക്രിസ്തുവിന്റെ ക്രൂശിലെ ത്യാഗങ്ങൾ മനുഷ്യനെ പാപത്തിൽ നിന്നും മോചിപ്പിക്കുന്നു. ഈ സന്ദേശം അറിയിക്കുവാനുള്ള കടമ ദൈവം നമ്മൾക്ക് ആണ് നൽകിയിരിക്കുന്നത്  എന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ പകൽ നടന്ന യോഗത്തിൽ മുംബൈ സെന്റർ പാസ്റ്റർ യൂനിസ് മസീഹ് പ്രസംഗിച്ചു.
ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
സർവ്വദേശീയ കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 118 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കുന്നു.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച വൈകിട്ട് വരെ തുടരും.
ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.
താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ ഉണ്ട്‌.

*കൺവൻഷനിൽ ഇന്ന്* 4:00- സ്തോത്ര പ്രാർത്ഥന
7:00- ബൈബിൾ ക്ലാസ്
9:30- പൊതുയോഗം
3:00- കാത്തിരിപ്പ് യോഗം
3:00- യൂത്ത് മീറ്റിംഗ്
6:00- സുവിശേഷ പ്രസംഗം
10:00- യൂത്ത് മീറ്റിംഗ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading