ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റെ 13-ാം വാർഷികം നവംബർ 18 -ന് നാളെ തിരുവല്ലയിൽ

KE News Desk Kerala

തിരുവല്ല: ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പിന്റെ പതിമൂന്നാമത് വാർഷിക സമ്മേളനം നവംബർ 18 ബുധനാഴ്ച തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ നടക്കും. വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ആരാധനയും ആത്മീയസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

News Middle Advt Banner

പ്രശസ്ത പ്രഭാഷകൻ പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണി വചനശുശ്രൂഷ നിർവഹിക്കും. ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് പ്രസിഡന്റ് സിസ്റ്റർ ഷീല ദാസ് സമ്മേളനത്തിന് നേതൃത്വം നൽകും.

‘സുവിശേഷ ഘോഷണത്തിൽ പോരാടിയവർ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. സുവിശേഷ പ്രവർത്തനങ്ങളിൽ സമർപ്പിതരായി പ്രവർത്തിച്ചവരുടെ മാതൃകയും ആത്മീയ ജീവിതത്തിലെ സമർപ്പണവും ഓർമിപ്പിക്കുന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

ഫെലോഷിപ്പിന്റെ വിവിധ ശുശ്രൂഷാ വിഭാഗങ്ങളിലെ ഭാരവാഹികളായ സിസ്റ്റർ മേരി ജോയി, സിസ്റ്റർ ബെറ്റി ബിജു, സിസ്റ്റർ മിനി ജൂബി, സിസ്റ്റർ അന്നമ്മ, സിസ്റ്റർ ബിന്ദു ലീന, സിസ്റ്റർ ജെസ്സി ജോൺ എന്നിവർ വിവിധ ചുമതലകളിൽ പ്രവർത്തിക്കുന്നു.

സമ്മേളനത്തോടനുബന്ധിച്ച് CLF ക്വയറിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ക്രമീകരിച്ചിട്ടുണ്ട്. ആത്മീയ കൂട്ടായ്മയ്ക്കും ആരാധനയ്ക്കും പ്രാധാന്യം നൽകുന്ന വാർഷിക സമ്മേളനത്തിൽ സഹോദരിമാരുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading