നാല് മാസം പ്രായമുള്ള ജോഷ്വായ്ക്കായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു

തിരുവല്ല: ജന്മനാ ഹൃദയസംബന്ധമായ ഗുരുതര വൈകല്യങ്ങളുമായി കഴിയുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് ജോഷ്വായുടെ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിച്ച് കുടുംബം. ഷിജിൻ – ജെനി ദമ്പതികളുടെ 11 വർഷത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ശേഷം ദൈവം നൽകിയ കുഞ്ഞാണ് ജോഷ്വാ.

News Middle Advt Banner

ജന്മനാ ഹൃദയത്തിന് വൈകല്യമുള്ള (Congenital Heart Defect) കുഞ്ഞിന്റെ ഹൃദയവാൽവിനും തകരാറുണ്ട്. കൂടാതെ ശരീരത്തിലെ ഓക്സിജന്റെ അളവ് സാധാരണ നിലയേക്കാൾ കുറവായതും ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് നവംബർ 17 ചൊവ്വാഴ്ച തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ പ്രധാന ഹൃദയശസ്ത്രക്രിയ (Major Heart Surgery) നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.

ശസ്ത്രക്രിയ വിജയകരമാകുന്നതിനും തുടർചികിത്സയിലൂടെ കുഞ്ഞിന് പൂർണസൗഖ്യം ലഭിക്കുന്നതിനും ദൈവത്തിന്റെ പ്രത്യേക കരുതലും കൃപയും ഉണ്ടാകുന്നതിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന കുടുംബം അഭ്യർത്ഥിച്ചു. 11 വർഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച ഈ കുഞ്ഞിന്റെ ജീവിതത്തിനും ആരോഗ്യത്തിനുമായി ഏവരും പ്രാർത്ഥനയിൽ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading