ചർച്ച് ഓഫ് ഗോഡ് തിയോളജിക്കൽ സെമിനാരി പൂർവ വിദ്യാർത്ഥി സമ്മേളനം ഇന്ന് നവംബർ16-ന്

 

News Middle Advt Banner

തിരുവല്ല : ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് തിയോളജിക്കൽ സെമിനാരിയിൽ(ഐ. സി. ടി. എസ് ) 1998 – 2013 കാലയളവിൽ പഠിച്ച വിദ്യാർത്ഥികളുടെ സംഗമം നവംബർ 16 ന് മുളക്കുഴ മൗണ്ട് സിയോൺ ബൈബിൾ സെമിനാരിയിൽ നടക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന സമ്മേളനത്തിന്
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ജെയ്മോൻ കെ.ബാബു അധ്യക്ഷത വഹിക്കും. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ടെന്റും, ഐസിടിഎസ് മുൻ അഡ്മിനിസ്‌റ്റേറ്ററും ആയിരുന്ന റവ. ഡോ. സി.സി.തോമസ് മുഖ്യാതിഥി ആയിരിക്കും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീയർ റവ.വൈ. റെജി, അസിസ്റ്റന്റ് ഓവർസീയർ ഡോ. ഷിബു കെ.മാത്യു, എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജെയ്സൺ തോമസ് എന്നിവർ അതിഥികൾ ആയിരിക്കും.
ചെന്നൈ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഐ സി ടി എസ് മുൻ അഡ്മിനിസ്ട്രേറ്റർ റവ. സി.സി.തോമസ്,
ഐസിടിഎസ് പൂർവ്വ വിദ്യാർത്ഥികളായിരുന്ന തമിഴ്നാട് സ്റ്റേറ്റ് ഓവർസീയർ റവ. ജാക്ക് ആന്റണി,
ബീഹാർ സ്റ്റേറ്റ് ഓവർസീയർ റവ. അലക്സ്‌ ജേക്കബ് , കേരള റീജിയൻ മുൻ ഓവർസീയർ റവ.കെ. സി. സണ്ണികുട്ടി എന്നിവരെ ആദരിക്കും.

പ്രസ്തുത കാലഘട്ടങ്ങളിൽ സെമിനാരിയുടെ ഭാഗമായിരുന്ന അധ്യാപകരും, അനധ്യാപകരും യോഗത്തിൽ സംബന്ധിക്കും.
എല്ലാ ബാച്ചുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി യോഗങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത:പാസ്റ്റർ ജോസഫ് ജോൺ (ബെംഗളൂരു).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading