കിഡ്നി രോഗബാധിതയായി ഡയാലിസിസിൽ കഴിയുന്ന അന്നമ്മ ലൈജുവിന് സഹായം അഭ്യർത്ഥിക്കുന്നു

തുടർചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു

കട്ടപ്പന: കിഡ്നി സംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന കട്ടപ്പന സ്വരാജ് വലിയമുണ്ടകം വീട്ടിൽ അന്നമ്മ ലൈജുവിന് തുടർചികിത്സയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് നടത്തേണ്ട സാഹചര്യത്തിലാണ് അന്നമ്മ.

News Middle Advt Banner

കോവിഡ് കാലത്ത് ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് പ്രായമായ മാതാവിനൊപ്പമാണ് അന്നമ്മ കഴിയുന്നത്. സാമ്പത്തികമായി നിരവധി പ്രതിസന്ധികൾ നേരിടുന്ന കുടുംബത്തിന് തുടർചികിത്സയ്ക്കും അനുബന്ധ ചെലവുകൾക്കുമായി ആവശ്യമായ തുക കണ്ടെത്തുക പ്രയാസകരമായിരിക്കുകയാണ്. ഐപിസി എബനേസർ സ്വരാജ് സഭയിലെ അംഗമാണ് അന്നമ്മ.

ചികിത്സ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സുമനസ്സുകളുടെ സാമ്പത്തിക സഹായം അത്യാവശ്യമാണ്. അന്നമ്മയ്ക്ക് പൂർണസൗഖ്യം ലഭിക്കുന്നതിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും ചികിത്സാ ചെലവുകൾക്കായി സഹായഹസ്തം നീട്ടണമെന്നും സഭാ നേതൃത്വം അഭ്യർത്ഥിച്ചു.

ചെറിയ സഹായങ്ങൾ പോലും ഈ സഹോദരിയുടെ ചികിത്സയ്ക്ക് വലിയ ആശ്വാസമാകും. പ്രാർത്ഥനയിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും അന്നമ്മയ്ക്ക് താങ്ങാകാൻ സന്മനസ്സുള്ളവർ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.

സഹായങ്ങൾ അയക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

<span;><span;>- Account Holder: MRS. ANNAMMA LAIJU

<span;><span;>- Bank Name: FEDERAL BANK LTD

<span;><span;>- Branch: KANCHIYAR

<span;><span;>- Account Number: 13090100153366

<span;><span;>- IFSC Code: FDRL0001309

81570 48060-gpy

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

<span;><span;>- 95440 91211

<span;><span;>- 8979826990 (സഭാ പാസ്റ്റർ)

അന്നമ്മയുടെ തുടർചികിത്സയ്ക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് മുകളിൽ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കാവുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading