ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം നവംബർ 14-ന് തിരുവല്ലയിൽ
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ സംസ്ഥാന വനിതാ സമ്മേളനം നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ നടക്കും. സംസ്ഥാന വനിതാ അധ്യക്ഷ ജൂലിമോൾ ജോമോൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിസിലി ജോസ് അധ്യക്ഷത വഹിക്കും. ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

‘സ്ത്രീ ഒരു ഉത്തമ സഹായി കുടുംബത്തിലും സഭയിലും ശുശ്രൂഷയിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മണക്കാല തിയോളജിക്കൽ സെമിനാരി അധ്യാപകൻ പാസ്റ്റർ ജെയ്സൺ പി. ദേവസ്യ ബൈബിൾ ക്ലാസ് നയിക്കും. സിസ്റ്റർ ഒമേഗ സുനിൽ, സിസ്റ്റർ കൊച്ചുമോൾ ലാലു എന്നിവർ ദൈവവചന പ്രഭാഷണങ്ങൾ നടത്തും.
വനിതാ സമ്മേളനത്തിന്റെ വിവിധ ക്രമീകരണങ്ങൾക്ക് എൽ.എ. സ്റ്റേറ്റ് സെക്രട്ടറി മിസിസ് ഷേർളി മാത്യു, ജോയിന്റ് സെക്രട്ടറി മിസിസ് ഷേർളി ഫിലിപ്പ്, ട്രഷറർ മിസിസ് ഡോളി ഏലിയാസ്, പ്രയർ കോ-ഓർഡിനേറ്റർ മിസിസ് മേഴ്സി മോഹൻ എന്നിവർ നേതൃത്വം നൽകും. കുടുംബത്തിലും സഭയിലും ശുശ്രൂഷാ മേഖലകളിലും സ്ത്രീകളുടെ ദൈവികമായ ഉത്തരവാദിത്വങ്ങളും പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

- Advertisement -


Comments are closed.