ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റിന്റെ സംയുക്ത മീറ്റിങ്ങ് നവംബർ 21-ന്

കുവൈറ്റ് സിറ്റി: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ), വിമൻസ് മിഷനറി കൗൺസിൽ (ഡബ്ല്യു.എം.സി), സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 21 ശനിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ പ്രത്യേക ആത്മീയ സമ്മേളനം നടക്കും. കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ഹാളിലാണ് സമ്മേളനം.

 

News Middle Advt Banner

‘എഴുന്നേറ്റ് പ്രകാശിക്കുക’ (Arise & Shine) എന്ന ആഹ്വാനത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ചിന്താവിഷയം ‘ക്രിസ്തുവിൽ വേരൂന്നി’ (Rooted in Christ) എന്നതാണ്. വിശ്വാസജീവിതത്തിൽ ക്രിസ്തുവിനോടുള്ള ബന്ധത്തിന്റെ പ്രാധാന്യവും ആത്മീയ അടിത്തറയുടെ ആവശ്യകതയും ഉയർത്തിക്കാട്ടുന്നതാണ് സമ്മേളനം.

പ്രശസ്ത സുവിശേഷ-കൺവെൻഷൻ പ്രഭാഷകനും തിരുവല്ല ഹെബ്രോൻ ചർച്ച് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ അനീഷ് കാവാലം ദൈവവചനം പ്രസംഗിക്കും. ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റിന്റെ ക്വയർ ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും.

ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാശുശ്രൂഷകൻ പാസ്റ്റർ ഷിബു മാത്യുവിന്റെ നേതൃത്വത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കുവൈറ്റിലെ മലയാളി ക്രൈസ്തവ വിശ്വാസികൾക്ക് സഭാവ്യത്യാസമില്ലാതെ പങ്കെടുക്കാൻ സംഘാടകർ ക്ഷണം നൽകിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading