23-ാം മത് റാന്നി കൺവൻഷന് പള്ളി ഭാഗം ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിൽ തുടക്കമായി

വാർത്ത തയ്യാറാക്കിയത് : സജി മേത്താനം

റാന്നി: 23-ാം മത് റാന്നി കൺവൻഷൻപള്ളി ഭാഗം ന്യൂ ഇൻഡ്യാ ചർച്ച് ഓഫ് ഗോഡിൽ ആരംഭിച്ചു. മുണ്ടക്കയം സെൻ്റർ മിനിസ്റ്റർ പാസ്‌റ്റർ സ്റ്റീഫൻ ജേക്കബ് അധ്യക്ഷത വഹിച്ച പ്രഥമ രാത്രിയിൽ റീജണൽപാസ്റ്റർ ജോർജ് തോമസ് സമർപ്പണ പ്രാർഥന നടത്തി. പാസ്റ്റർ കെ.ജെ തോമസ് കുമളി ദൈവവചനം ശ്രൂശ്രൂഷിച്ചു.

News Middle Advt Banner

ഒരാഴ്ച നീണ്ടു നില്ക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ബിജു തമ്പി (ജനറൽ സെകട്ടറി) ടി എം കരുവിള ( സ്റ്റേറ്റ്പ്രസിഡൻ്റ് ) സുരേഷ് ബാബു, പി.സി ചെറിയാൻ, ജോയി പാറക്കൽ, ഷിബു മാത്യു, ജിബിൻ പൂവക്കാല, ബി. മോനച്ചൻ, ബൈജു ഉപ്പുതറ, സേവ്യർ ജയിംസ് , ജീവൻ രാജ് എന്നിവർ പ്രസംഗിക്കും. 21 ന് യൂത്ത് റിവൈവൽ മീറ്റിംഗ് നടക്കും. 22-ാംതീയതി ഞായറാഴ്ച സംയുക്ത സഭാ യോഗത്തോടെ കൺവൻഷൻ സമാപിക്കും.

അനിൽ അടൂർ ലോഡ്‌സൺ ആൻ്റണി, ഷൈജു ദേവദാസ് , സിസ്റ്റർപെർസിസ് എന്നിവർ നയിക്കുന്ന റീജിയൺ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ പ്രിൻസ് തോമസ് നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് സംഘാടകർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading