ഖത്തറിൽ ആത്മീയ ഉണർവിന്റെ സംഗമമായി QMPC 22-ാമത് വാർഷിക കൺവൻഷൻ; ഡിസംബർ 9 മുതൽ

ദോഹ: ഖത്തറിലെ മലയാളി പെന്തെക്കോസ്ത് വിശ്വാസികളുടെ പ്രധാന ആത്മീയ സംഗമങ്ങളിലൊന്നായ IDCC-PC ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ (QMPC) 22-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 9, 10, 11 തീയതികളിൽ നടക്കും. IDCC ഒരുക്കുന്ന ടെന്റിലാണ് മൂന്ന് ദിവസത്തെ കൺവൻഷന് വേദിയൊരുങ്ങുന്നത്.

News Middle Advt Banner

പ്രശസ്ത സുവിശേഷ പ്രഭാഷകനും ദൈവവചന ശുശ്രൂഷകനുമായ പാസ്റ്റർ ബി. മോനച്ചൻ (കായംകുളം) മുഖ്യപ്രഭാഷണം നടത്തും. ഖത്തറിലെ 20 പെന്തെക്കോസ്ത് സഭകൾ ഒരുമിച്ചുചേർന്ന് നടത്തുന്ന ഈ ആത്മീയ സംഗമത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് വിവിധ സഭകളിൽ നിന്നുള്ള സഹോദരീസഹോദരന്മാർ അണിനിരക്കുന്ന സംയുക്ത ഗാനശുശ്രൂഷയായിരിക്കും. അനുഗ്രഹീത ഗായകരും സംഗീതജ്ഞരും ഒരുമിച്ചണിനിരക്കുന്ന QMPC ക്വയർ സ്തുതിയുടെയും ആരാധനയുടെയും സംഗീതവിരുന്ന് ഒരുക്കും.

മൂന്ന് ദിവസങ്ങളിലായി വിവിധ ആത്മീയ സമ്മേളനങ്ങളും ആരാധനാ ശുശ്രൂഷകളും നടക്കും. ഡിസംബർ 11 വെള്ളിയാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടും കർത്തൃമേശ ശുശ്രൂഷയോടും കൂടി കൺവൻഷൻ സമാപിക്കും. സഭകൾ തമ്മിലുള്ള ഐക്യവും സഹോദരസ്നേഹവും ആത്മീയ കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ദൈവവചനത്തിലൂടെ വിശ്വാസികളെ ആത്മീയമായി ഉണർത്തുകയുമാണ് കൺവൻഷന്റെ പ്രധാന ലക്ഷ്യം. കൺവൻഷന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിച്ചുവരികയാണ്. ഖത്തറിലെ എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും ഈ ആത്മീയ സംഗമത്തിൽ പങ്കുചേരാൻ സംഘാടകർ ഹൃദയപൂർവം സ്വാഗതം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading