എൻറീച്ച്മെന്റ് ബൈബിൾ ക്വിസ് ; സീസൺ 18 ഡിസംബർ 5-ന് തൃശൂരിൽ

വിജയികൾക്ക് 10,000 രൂപ വരെ സമ്മാനവും ട്രോഫിയും

തൃശൂർ: എല്ലാവർഷവും നടത്തിവരുന്ന Enrichment Bible Quiz-ന്റെ 18-ാമത് സീസൺ ഡിസംബർ 5-ന് തൃശൂരിൽ നടക്കും. ബൈബിൾ പരിജ്ഞാനം വർധിപ്പിക്കുകയും വചനപഠനത്തിന് പ്രോത്സാഹനം നൽകുകയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 5,000 രൂപയും മൂന്നാം സമ്മാനമായി 2,500 രൂപയുമാണ് നൽകുന്നത്.

News Middle Advt Banner

1, 2 ശമൂവേൽ, മർക്കോസ്, എഫെസ്യർ എന്നീ ബൈബിൾ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മത്സരത്തിനുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നത്. ഇതേ പുസ്തകങ്ങളെ ആസ്പദമാക്കി പ്രത്യേക ഓൺലൈൻ ബൈബിൾ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ബൈബിൾ പഠനത്തിൽ താൽപര്യമുള്ളവർക്ക് തങ്ങളുടെ വചനപരിജ്ഞാനം വിലയിരുത്താനും കൂടുതൽ ആഴത്തിൽ തിരുവചനപഠനം നടത്താനും Enrichment Bible Quiz സീസൺ 18 അവസരമൊരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading