തൃശൂരിലെ ആദ്യകാല പെന്തെക്കോസ്ത് സഭാപ്രവർത്തകൻ പാസ്റ്റർ ഡേവിഡ് ചുങ്കത്ത് (76) നിത്യതയിൽ
തൃശൂർ: കാനഡയിലെ ടൊറന്റോ കാൽവറി ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ച് പാസ്റ്റർ സാം ചുങ്കത്തിന്റെ പിതാവും തൃശൂരിലെ ആദ്യകാല പെന്തെക്കോസ്ത് സഭകളിലൊന്നായ തൃശൂർ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായിരുന്ന പാസ്റ്റർ ഡേവിഡ് ചുങ്കത്ത് (76) നിത്യതയിൽ ചേർക്കപ്പെട്ടു.

ദീർഘകാലം സഭാശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം തൃശൂരിലെ പെന്തെക്കോസ്ത് വിശ്വാസസമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. ആദ്യകാല പെന്തെക്കോസ്ത് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷ തൃശൂരിലെ വിശ്വാസസമൂഹത്തിന് വിലപ്പെട്ട സംഭാവനയായിരുന്നു.
ഭാര്യ: എൽസി ഡേവിഡ്.
മക്കൾ: ജോസഫ് ചുങ്കത്ത്, പ്രിൻസ് ചുങ്കത്ത്, പാസ്റ്റർ സാം ചുങ്കത്ത്.
മരുമക്കൾ: സോമി ജോസഫ്, പ്രെയ്സ് ചുങ്കത്ത്, ഹെഫ്സിബാ മേരി ചെറിയാൻ.
കൊച്ചുമക്കൾ: ആൻ എത്സാ ജോസഫ്, ജോവാൻ മിൻ ജോസഫ്, പ്രിസ്കാ പ്രിൻസ്, പ്രെഷസ് പ്രിൻസ്, ഡെവിന എത്സാ സാം.
സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

- Advertisement -


Comments are closed.