ബെൽഫാസ്റ്റ് മ്യൂസിക് നൈറ്റ് നവംബർ 4 ന്; ഇമ്മാനുവേൽ കെ.ബി. സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ക്രൈസ്തവ വിശ്വാസികൾക്കായി സംഗീതാരാധനയുടെയും ആത്മീയ കൂട്ടായ്മയുടെയും സായാഹ്നം ഒരുക്കി ബെൽഫാസ്റ്റ് മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നു. നവംബർ 4 ബുധനാഴ്ച വൈകിട്ട് 5 മുതൽ 9 വരെ ബെൽഫാസ്റ്റിലെ 25 ഷാങ്കിൽ പരേഡിലുള്ള വേദിയിലാണ് പരിപാടി നടക്കുന്നത്.

ബെൽ ഫാസ്റ്റ് ബഥേൽ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീതസായാഹ്നത്തിൽ പ്രമുഖ ക്രൈസ്തവ സംഗീതശുശ്രൂഷകൻ ഇമ്മാനുവേൽ കെ.ബി. സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഡെന്നി ജോൺ പരിപാടിയുടെ ഹോസ്റ്റായിരിക്കും. ഈ സംഗീതസായാഹ്നത്തിൽ ദൈവസന്നിധിയിൽ ആരാധനയിലൂടെയും സ്തുതികളിലൂടെയും ഒരുമിച്ചുകൂടാനുള്ള അവസരമാണ് ഒരുക്കുന്നത്.
ബെൽഫാസ്റ്റിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികളെയും കുടുംബങ്ങളെയും യുവജനങ്ങളെയും പരിപാടിയിലേക്ക് സംഘാടകർ ക്ഷണിച്ചു.

- Advertisement -


Comments are closed.