വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം കോഴിക്കോട് വെച്ച് നവംബർ 8 ന്

കോഴിക്കോട്: വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ വിക്ലിഫ് ഇന്ത്യ നടത്തുന്ന മിഷണറി സമ്മേളനവും സംഗീതവിരുന്നും നവംബർ 8 ഞായർ വൈകീട്ട് 6 ന് നടക്കാവ് സി. എസ്സ്. ഐ ഇംഗ്ലീഷ് ചർച്ച് പാരിഷ് ഹാളിൽ നടക്കും.
വിക്ലിഫ് ഇന്ത്യ സി. ഇ. ഒ ഇവാ. ജോൺ മത്തായി (സാം കൊണ്ടാഴി ) മുഖ്യസന്ദേശം നൽകും. മിഷണറിമാരുടെ അനുഭവസാക്ഷ്യങ്ങൾ, വിക്ലിഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വിവിധ ഭാഷകളിലെ ബൈബിൾ, പുസ്തകങ്ങൾ എന്നിവയുടെ പ്രദർശനം, പ്രവർത്തനങ്ങൾ വിശദമാക്കുന്ന പ്രഭാഷണവും വീഡിയോ പ്രദർശനവും നടക്കും.

News Middle Advt Banner

വിവിധ സഭകളുടെ നേതൃരംഗത്ത് പ്രവർത്തിക്കുന്ന പാസ്റ്റർ ബാബു എബ്രഹാം, റവ. ജെയിംസ് ജോൺ, പാസ്റ്റർ വി. ഒ. ജോസ്, പാസ്റ്റർ ജേക്കബ് മാത്യു, റവ. അനീഷ് തോമസ്, പാസ്റ്റർ സജിത്ത് വിൻസെന്റ്, ഇവാ. കെ. ഡി ഫ്രാൻസിസ്, പാസ്റ്റർ എബി ടി. ജോയ്, ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതെട്ട് എന്നിവർ ആശംസ പ്രസംഗം നിർവഹിക്കും. പാസ്റ്റർ അഖിൽ വർഗീസിന്റെ നേതൃത്വത്തിൽ ഹെബ്രോൺ വോയിസ് തേഞ്ഞിപ്പാലം ഗാനങ്ങൾ ആലപിക്കും.

എബ്രഹാം വി. വി ജനറൽ കൺവീനർ, ടോണി ഡി. ചെവൂക്കാരൻ പ്രോഗ്രാം കോഓർഡിനേറ്റർ, ജെയ്പോൾ എ. പി, എബ്രഹാം ബി. സി, ഡേവിസ് മാത്യു കൺവീനർമാർ എന്നിവർ ഉൾപ്പെട്ട വിപുലമായ പ്രവർത്തക സമിതി സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading