ജർമനിയിലെ കോബ്ലൻസിൽ അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ പുതിയ മലയാളം സഭ ഉദ്ഘാടനം ഒക്ടോബർ 11 ന്
കോബ്ലൻസ്: റെയ്ൻഹാർഡ് ബോങ്കെയുടെ നാട്ടിൽ ഉണർവിന്റെ സന്ദേശവുമായി അഡോണായി ഇന്റർനാഷണൽ ചർച്ച്

ജർമനിയിലെ കോബ്ലൻസിൽ അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ (Adonai International Church) പുതിയ മലയാളം സഭയുടെ ഉദ്ഘാടനം ഒക്ടോബർ 11 ഞായറാഴ്ച നടക്കും. വൈകിട്ട് 3ന് (ജർമൻ സമയം) ഹോഹൻസോളേൺസ്ട്രാസെ 5–7, 56068 കോബ്ലൻസ് എന്ന വിലാസത്തിലാണ് ഉദ്ഘാടന ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.
അഡോണായി ഇന്റർനാഷണൽ ചർച്ചിന്റെ പാസ്റ്റർ ഡോ. ഐസക് എൽസദാനം ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ബിനോയ് തങ്കച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അഡോണായി ഡിസൈപ്പിൾസിന്റെ നേതൃത്വത്തിൽ അഭിഷേക് ലിസൻസർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ജർമനിയിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ആത്മീയ കൂട്ടായ്മയ്ക്കും ആരാധനയ്ക്കും പ്രാർത്ഥനയ്ക്കും വേദിയൊരുക്കുന്നതിന്റെ ഭാഗമായാണ് കോബ്ലൻസിൽ പുതിയ ശുശ്രൂഷാകേന്ദ്രം ആരംഭിക്കുന്നത്. വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും ദൈവവചന പഠനത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് സഭ ലക്ഷ്യമിടുന്നത്.
ഉദ്ഘാടന ശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.