കെ.ഇ. സെർവ് 2026 സിൻടെക് കപ്പ് ഷാർജ ക്വാളിഫയേഴ്സ് നടന്നു
ഷാർജ: യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലായി ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ. ചാപ്റ്റർ പ്രോജക്ട് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റായ കെ.ഇ. സെർവ് 2026 സിൻടെക് കപ്പിന്റെ ഷാർജ ക്വാളിഫയേഴ്സ് നവംബർ 15 ഞായറാഴ്ച വൈകിട്ട് ഷാർജയിലെ ജനകി സ്പോർട്സ് ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനം
പാസ്റ്റർ : ബിജു വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കെ.ഇ. ജനറൽ കൗൺസിൽ അംഗവും ഇഗ്നൈറ്റർ ചീഫ് എഡിറ്ററുമായ പാസ്റ്റർ :റിബി കെന്നത്ത് അധ്യക്ഷത വഹിച്ചു. ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയൻ എഡ്യൂക്കേഷൻ ഡയറക്ടറും, പെനിയൽ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്ററും ആയ പാസ്റ്റർ:ഗ്ലാഡ്സൺ വർഗീസ് ഉദ്ഘാടന സന്ദേശം നൽകി. തുടർന്ന് ആദ്യ സർവ് പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, കെ ഈ യൂ. എ ഈ ചാപ്റ്റർ മീഡിയ വൈസ് പ്രസിഡന്റ് ജോമോൻ പാറക്കാട്ടിന് കൈമാറി മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.
കെ.ഇ. ട്രഷറർ ക്രിസ്റ്റി ചെറിയാൻ സ്പോൺസർമാരെ പരിചയപ്പെടുത്തി. യാസ്മെഡ് ടീമിന്റെ പ്രതിനിധി ബിബിൻ ബോപ്പണ്ണാ ആശംസകൾ അറിയിച്ചു. കളിക്കാർക്കുള്ള നിർദേശങ്ങൾ, കെ ഈ യൂ. എ ഈ ചാപ്റ്റർ പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് ബ്രദർ: റോബിൻ ലാലച്ചൻ നൽകി. യോഗ്യത നേടിയ ടീമുകൾക്ക് യാസ്മെഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയ്ക്കുള്ള വൗച്ചറുകൾ വിതരണം ചെയ്തു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ കളിക്കാർക്കും സർട്ടിഫിക്കറ്റുകളും നൽകി.ബെതേൽ ഇന്ത്യ ലൈഫ് ചർച്ച് സീനിയർ പാസ്റ്റർ : ലിനു തോമസ് പ്രാർത്ഥിച്ചു. കെ. ഈ യൂ. എ. ഈ ചാപ്റ്റർ പ്രസിഡന്റ് ബ്രദർ ജിൻസ് ജോയിയുടെയും ,സെക്രട്ടറി ബ്രദർ. റോബിൻ മാത്യുവിന്റെയും നേതൃത്വത്തിൽകെ. ഈ യൂ.എ.ഈ ചാപ്റ്റർ കോർ മെംബേർസ് ക്രെമികരണങ്ങൾക്ക് നേതൃത്വം നൽകി.

സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജി, മണിയാട്ട് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. യാസ്മെഡും അഹല്യ മെഡിക്കൽ ഗ്രൂപ്പും മെഡിക്കൽ സഹായം നൽകുന്നു.
നവംബർ 8-ന് അൽ ഐനിൽ ആദ്യഘട്ട മത്സരങ്ങൾ നടന്നു നവംബർ 22-ന് അബുദാബിയിൽ അടുത്ത ക്വാളിഫയേഴ്സ് നടക്കും. നവംബർ 29-ന് ഷാർജയിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അരങ്ങേറും. 60-ലധികം ടീമുകൾ പങ്കെടുക്കുന്ന രണ്ടാം സീസൺ യു.എ.ഇ.യിലെ വിവിധ ദൈവസഭകൾ തമ്മിലുള്ള സൗഹൃദവും ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി മാറുകയാണ്.

- Advertisement -

Comments are closed.