ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇന്റർ ചർച്ച് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 12, 19,24 തീയതികളിൽ

ബഹ്‌റൈൻ: ബഹ്റിനിലുള്ള വിവിധ സഭകളിലെ യുവജനങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യുവജനങ്ങളുടെ കായികപ്രതിഭകൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്ന ക്രൈസ്തവ എഴുത്തുപുര (KE) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ചർച്ച് 8-എ-സൈഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12, 19, 24 തീയതികളിലാണ് ടൂർണമെന്റ് നടക്കുന്നത്.

“One Game. One Purpose. One Kingdom.” എന്ന സന്ദേശവുമായി നടക്കുന്ന ടൂർണമെന്റിലൂടെ സൗഹൃദം വളർത്തുക, വിശ്വാസത്തെ ആദരിക്കുക, പുതുതലമുറയ്ക്ക് പ്രചോദനമാകുക എന്നിവയാണ് സംഘാടകരുടെ ലക്ഷ്യം.

“Let’s Kick Off for Christ!” എന്ന ആഹ്വാനത്തോടെയാണ് കെ.ഇ. ബഹ്‌റൈൻ ചാപ്റ്റർ ടൂർണമെന്റിലേക്ക് സഭകളെയും യുവജനങ്ങളെയും ക്ഷണിക്കുന്നത്.

ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Contact: +973 3456 8125, +973 3556 1946

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading