ചർച്ച് ഓഫ് ഗോഡ് ദുബായ് ദൈവസഭയുടെ കുടുംബസംഗമം തിരുവല്ലയിൽ നടന്നു

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ദുബായ് ദൈവസഭയുടെ ആഭിമുഖ്യത്തിൽ പ്രവാസി കൂട്ടായ്മയും കുടുംബസംഗമവും തിരുവല്ലയിൽ നടന്നു. അവധിക്കായി നാട്ടിലെത്തിയ സഭാംഗങ്ങൾക്കൊപ്പം മുൻകാല സഭാംഗങ്ങളും വിവിധ രാജ്യങ്ങളിൽ കഴിയുന്ന സഭയുടെ പ്രവാസി അംഗങ്ങളും കുടുംബസംഗമത്തിൽ പങ്കെടുത്തു.

News Middle Advt Banner

ദുബായ് സഭയുമായി മുൻകാലങ്ങളിൽ ബന്ധപ്പെട്ടിരുന്ന ശുശ്രൂഷകരെയും മുൻ സഭാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. സഭയുടെ പഴയകാല ബന്ധങ്ങൾ പുതുക്കുന്നതിനും പരസ്പര സൗഹൃദവും ആത്മീയ കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും സംഗമം വേദിയായി.

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കേരള സ്റ്റേറ്റ് നേതൃത്വത്തിന്റെ ആശംസകൾക്ക് പുറമെ സഭാ പാസ്റ്റർ ഡോ. ബോബി എസ്. മാത്യു സമ്മേളനത്തിന് ആശംസകൾ നേർന്നു.

നാട്ടിലും വിവിധ രാജ്യങ്ങളിലുമായി കഴിയുന്ന സഭാംഗങ്ങളെ ഒരുമിപ്പിച്ച കുടുംബസംഗമം അനുഗ്രഹകരമായ അനുഭവമായി മാറി.

വാർത്ത : ഷൈൻ നൈനാൻസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading