ബെഹ്റിൻ പിവൈപി എ റീജിയൻ ടാറിയിംഗ് മീറ്റിംഗ് 18ന്

മനാമ: പി വൈപിഎ ബെഹ്റൈൻ റീജിയന്റെ നേതൃത്വത്തിൽ ടാറിയിംഗ് മീറ്റിംഗ് ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകുന്നേരം 7.15ന് സെഗയ്യയിലെ IPC ഇമ്മാനുവേൽ ചർച്ചിൽ നടക്കും.

ഡോ. വി. പി. ഫിലിപ്പ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ആത്മീയ ആരാധനയും പ്രാർത്ഥനയും ഉൾപ്പെടുന്ന യോഗത്തിൽ ബെഹ്റൈനിലെ വിശ്വാസികൾ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

“കർത്താവിനെ കാത്തിരിക്കുന്നവർ ശക്തി പുതുക്കും” എന്ന യെശയ്യാവ് 40:31 വചനത്തെ ആസ്പദമാക്കിയാണ് യോഗം നടക്കുന്നത്. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി PYPA ബെഹ്റൈൻ റീജിയൻ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading