ഷാവുവോട്ട് പെന്തക്കോസ്തൽ സഭയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5ന്

മിഡിൽസ്ബറോ: ഷാവുവോട്ട് പെന്തക്കോസ്തൽ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 5 മുതൽ നടക്കും. മിഡിൽസ്ബറോയിലെ സെന്റ് കത്‌ബർട്ട്‌സ് പാരിഷ് സെന്ററിലാണ് കൺവെൻഷൻ.

“ആരാധനയിൽ ഏകത്വം, വചനത്തിൽ വേരൂന്നി, പരിശുദ്ധാത്മാവിനാൽ ശക്തിപ്പെട്ട്” എന്ന സന്ദേശത്തെ ആസ്പദമാക്കിയാണ് കൺവെൻഷൻ നടക്കുന്നത്.

സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ് വർഗീസ് നേതൃത്വം നൽകും. പാസ്റ്റർ. സൈജു മാവേലിക്കര മുഖ്യാതിഥിയായി വചനശുശ്രൂഷ നിർവഹിക്കും. അനുഗ്രഹീതമായ ഗായകസംഘങ്ങൾ ആരാധനയ്ക്ക് നേതൃത്വം നൽകും.

മിഡിൽസ്ബറോയിലെ സെന്റ് കത്‌ബർട്ട്‌സ് പാരിഷ് സെന്റർ, സ്റ്റോക്‌സ്‌ലി റോഡ്, മാർട്ടൺ-ഇൻ-ക്ലീവ്‌ലാൻഡ്, മിഡിൽസ്ബറോ ആണ് സമ്മേളന വേദി. സൗജന്യ വാഹന പാർക്കിംഗ് സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഷാവുവോട്ട് പെന്തക്കോസ്തൽ സഭാ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading