ഐപിസി ശാലോം ബഹ്‌റൈൻ വി ബി എസ് ആഗസ്റ്റ് 24 മുതൽ
മനാമ: ഐപിസി ശാലോം ബഹ്‌റൈന്റെ നേതൃത്വത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി വി.ബി.എസ് 2026 ആഗസ്റ്റ് 24, 25, 26 തീയതികളിൽ സംഘടിപ്പിക്കും. “Armour of God” (ദൈവത്തിന്റെ സർവ്വായുധവർഗം) എന്നതാണ് ഈ വർഷത്തെ വിഷയം. എഫെസ്യർ 6:10–18 ആസ്പദമാക്കിയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ആഗസ്റ്റ് 24 മുതൽ 26 വരെ എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന വി.ബി.എസ് St. Christopher’s Premises-ലെ എ എം ഹാളിൽ വച്ചാണ് നടത്തുന്നത്. 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമാണ് പങ്കെടുക്കാനുള്ള അവസരം.
ദൈവവചനം പഠിക്കുന്നതിനോടൊപ്പം ആരാധന, വിവിധ ആക്റ്റിവിറ്റികൾ, ഗെയിമുകൾ, കൂട്ടായ്മ തുടങ്ങിയവയിലൂടെ കുട്ടികളുടെയും കൗമാരക്കാരുടെയും ആത്മീയ ജീവിതം ശക്തിപ്പെടുത്തുകയാണ് VBS-ന്റെ ലക്ഷ്യം. ദൈവത്തിന്റെ സർവ്വായുധവർഗം ധരിച്ച് വിശ്വാസത്തിൽ ഉറച്ചുനിൽക്കുക എന്ന സന്ദേശമാണ് പരിപാടിയിലൂടെ നൽകുന്നത്.
പങ്കെടുക്കുന്നവർക്ക് ഗതാഗത സൗകര്യവും ലഘുഭക്ഷണവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
താല്പര്യമുള്ളവർ കുട്ടികളെയും കൗമാരക്കാരെയും വിബിഎസിൽ പങ്കെടുപ്പിക്കണമെന്ന് ഐപിസിശാലോം ബഹ്‌റൈൻ ഭാരവാഹികൾ അഭ്യർഥിച്ചു.

- Advertisement -


Comments are closed.