ബ്ലെസ് ഓസ്‌ട്രേലിയ കോൺഫറൻസ് ആൽബറി–വൊഡോംഗയിൽ ഓഗസ്റ്റ് 29 ന്

വൊഡോംഗ (വിക്ടോറിയ): പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും ഉണർവിലൂടെയും വിശ്വാസികളെ ഒരുമിപ്പിച്ച് ഓസ്‌ട്രേലിയയിൽ ആത്മീയ ഉണർവിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബ്ലസ് ഓസ്‌ട്രേലിയ പ്രസ്ഥാനത്തിന്റെ അടുത്ത സമ്മേളനം ആൽബറി–വൊഡോംഗയിൽ നടക്കും.

2026 ഓഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 6 മുതൽ രാത്രി 8 വരെ വൊഡോംഗ ബാപ്റ്റിസ്റ്റ് ചർച്ചിൽ (154 മെൽറോസ് ഡ്രൈവ്, വൊഡോംഗ) സമ്മേളനം നടക്കും. ആൽബറി, വൊഡോംഗ എന്നിവിടങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ക്രൈസ്തവ വിശ്വാസികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രയർ, ആരാധന, ദൈവവചനം എന്നിവ നടക്കും. പാസ്റ്റർ ബിജു സി. എക്‌സ്. ദൈവവചനം ശുശ്രൂഷിക്കും.

ഇതോടനുബന്ധിച്ച് വൈകിട്ട് 4 മുതൽ 5.30 വരെ അതേ വേദിയിൽ പ്രത്യേക യുവജന സമ്മേളനവും നടക്കും.

കുടുംബങ്ങളിലും സഭകളിലും സമൂഹത്തിലും രാജ്യത്തിലും ആത്മീയ ഉണർവും സൗഖ്യവും പരിവർത്തനവും ഉണ്ടാകുന്നതിനായി ഏകമനസ്സോടെ പ്രാർത്ഥിക്കാനും സുവിശേഷം പ്രസംഗിക്കാനും വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതാണ് ബ്ലസ് ഓസ്‌ട്രേലിയയുടെ പ്രവർത്തനങ്ങളുടെ ലക്ഷ്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading