UPF കോൺഫറൻസ് ഒക്ടോബർ 23 മുതൽ ഡബ്ലിനിൽ

ഡബ്ലിൻ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (UPF) 12-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 23, 24, 25 തീയതികളിൽ ഡബ്ലിനിൽ നടക്കും. ഗോൾഡൻബ്രിഡ്ജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സോളിഡ് റോക്ക് സെന്റർ, 6B, ഇൻചികോർ, ഡബ്ലിൻ 8 ആണ് സമ്മേളന വേദി.

സമ്മേളനത്തിൽ പ്രഭാഷകനായി പാസ്റ്റർ. ഷാജി എം. പോളും, യുവജന സെഷനിൽ ഡോ.ലെസ്ലി വർഗീസും പങ്കെടുക്കും. പാസ്റ്റർ.സാമുവൽ വിൽസൺ ആരാധനയ്ക്ക് നേതൃത്വം നൽകും.

യുവജനങ്ങൾക്കും വിശ്വാസികൾക്കും ആത്മീയ പ്രചോദനവും കൂട്ടായ്മയും നൽകുന്ന വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. അയർലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പെന്തക്കോസ്ത് വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ.ജോസഫ് ഫിലിപ്പ്, ബ്രദർ അരുണ്‍ ജോർജ് എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading