നൈജീരിയയിൽ മത തീവ്രവാദികളാൽ കത്തോലിക്ക വൈദികൻ വെട്ടേറ്റു മരിച്ചു

അബൂജ, നൈജീരിയ: നൈജീരിയയിൽ കത്തോലിക്ക വൈദികനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

ലോകോജ രൂപതയിലെ വൈദികനായ ഫാ. സാമുവൽ ഒപെയേമി ഒയെതോറോയാണ് അജ്ഞാതരുടെ ക്രൂരാക്രമണത്തിൽ കൊല്ലപ്പെട്ടത്. റോഡരികിൽ തലയ്ക്ക് ഗുരുതരമായ വെട്ടേറ്റ നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

ജൂലൈ 29-നാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. കൊഗി സംസ്ഥാന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കൊഗി സംസ്ഥാന ഗവർണർ അഹമ്മദ് ഉസ്മാൻ ഒഡോഡോ ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

സംഭവത്തിൽ ലോകോജ രൂപത അഗാധ ദുഃഖം രേഖപ്പെടുത്തി. ഫാ. ഒപെയേമിയുടെ ആത്മശാന്തിക്കായി വിശ്വാസികളോട് പ്രാർത്ഥിക്കണമെന്ന് രൂപത അഭ്യർഥിച്ചു. സമീപകാലത്ത് നൈജീരിയയിൽ വൈദികർക്കും ക്രൈസ്തവർക്കുമെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതായി വിവിധ ക്രൈസ്തവ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading