സ്നേഹ സംഗീതം പോസ്റ്റർ റിലീസിംഗ് ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്ററിൽ നടന്നു

ചിക്കാഗോ: പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത പരിപാടിയായ ‘സ്നേഹ സംഗീതം’ ഒക്ടോബർ 11 ഞായറാഴ്ച വൈകുന്നേരം 6 മുതൽ ഡെസ് പ്ലെയിൻസിലെ സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടക്കും. പ്രവേശനം സൗജന്യമാണ്.

News Middle Advt Banner

പഴയതും പുതിയതുമായ ക്രിസ്തീയ ഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ബിനോയ് ചാക്കോ അവതരിപ്പിക്കും. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സംഗീത പരിപാടിയിൽ വിവിധ ഗാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ സാങ്കേതിക സംവിധാനങ്ങൾ ചിക്കാഗോ ‘ഹിസ് വോയിസ്’ ഒരുക്കും.

പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് സെപ്റ്റംബർ 30ന് ഐപിസി ഹെബ്രോൺ ഗോസ്പൽ സെന്ററിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ കുര്യൻ ഫിലിപ്പ് നിർവഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading