ഇവാ. സ്റ്റാൻലി ടി. ചാക്കോയുടെ പാസ്റ്ററൽ ഓർഡിനേഷൻ ശുശ്രൂഷ ഒക്ടോബർ മൂന്നിന് ലെസ്റ്ററിൽ

ലെസ്റ്റർ (യു.കെ.): ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി.) യു.കെ. & അയർലൻഡ് റീജിയൻ്റെ നേതൃത്വത്തിൽ ഐ പി .സി ലെസ്റ്റർ സഭാ ശുശ്രൂഷകൻ ഇവാ: സ്റ്റാൻലി ടി ചാക്കോയുടെ പാസ്റ്ററൽ ഓർഡിനേഷൻ ശുശ്രൂഷ 2026 ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10:30ന് ലെസ്‌റ്ററിലുള്ള ബ്ലേബി ബാപ്റ്റിസ്റ്റ് ചർച്ചിൽ (LE84JU) വച്ച് നടത്തപ്പെടുന്നു.

News Middle Advt Banner

ഐ.പി.സി. യു.കെ. & അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജിന്റെയും വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ബേബിയുടെയും നേതൃത്വത്തിലാണ് ഓർഡിനേഷൻ ശുശ്രൂഷ നടക്കുന്നത്.

യുകെ ആൻഡ് അർലൻഡ് റീജിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ശുശ്രൂഷയിൽ പങ്കെടുക്കുന്നു.

ഈ അനുഗ്രഹീതമായ ശുശ്രൂഷയിൽ പങ്കെടുക്കുവാനും ദൈവിക അനുഗ്രഹം പ്രാപിക്കുവാനും ലെസ്റ്ററിലെയും യു.കെ.യുടെ വിവിധ ഭാഗങ്ങളിലെയും എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഐ.പി.സി. ബേർഷേബ ലെസ്റ്റർ കമ്മറ്റി, ടൈറ്റസ് മാത്യു – സെക്രട്ടറി, ബിജു പോൾ – ട്രഷറർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading