മഴക്കെടുതികളിൽ കൈത്താങ്ങായി ഏ.ജിമലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗം ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (സി.എ.)

പുനലൂർ: സംസ്ഥാനത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (സി.എ.)യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിച്ചു.

ആദ്യഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് ടി. ജോർജ് പ്രാർത്ഥിച്ച് നിർവഹിച്ചു. തുടർന്ന് ഡിസ്ട്രിക്ടിലെ വിവിധ സെക്ഷനുകളിൽ നിന്നുള്ള യുവജനങ്ങൾ വിവിധ ദുരിതബാധിത പ്രദേശങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും യാത്രതിരിച്ച് ഭക്ഷ്യസാധനങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ടെത്തിയാണ് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തത്. ചെങ്ങന്നൂർ സെക്ഷനിലെ രണ്ട് ക്യാമ്പുകളിലേക്കുള്ള ഭക്ഷ്യകിറ്റുകൾ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചനും ബ്രദർ ജെയ്സു ജോണും ഏറ്റുവാങ്ങി. അടൂർ സെക്ഷനിലെ ഇടയ്ക്കാട് സഭാംഗമായ ബ്രദർ ജെയിംസിന്റെ നേതൃത്വത്തിൽ സഭാകമ്മിറ്റിയും സഭാ പാസ്റ്റർ ഷാജി എസും ചേർന്ന് പ്രാരംഭ ദുരിതാശ്വാസ കിറ്റുകൾ സംസ്ഥാന സി.എ. സെക്രട്ടറിക്ക് കൈമാറി.

 23.5 മണിക്കൂർ നീണ്ട രണ്ടാംഘട്ട ദുരിതാശ്വാസ പ്രവർത്തനം

ക്രൈസ്റ്റ്സ് അംബാസഡേഴ്സിന്റെ രണ്ടാംഘട്ട ദുരിതാശ്വാസ കിറ്റ് വിതരണത്തിന് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. തോമസ് ഫിലിപ്പ് പ്രാർത്ഥിച്ച് തുടക്കം കുറിച്ചു. 2026 ആഗസ്റ്റ് 6-ാം തീയതി രാവിലെ 6 മണിക്ക് ആരംഭിച്ച പ്രവർത്തനം ആഗസ്റ്റ് 7-ാം തീയതി പുലർച്ചെ 5.30ന് ആലപ്പുഴ നോർത്ത് സെക്ഷനിൽ പൂർത്തിയായി.

വിവിധ സെക്ഷനുകളിലൂടെ സഞ്ചരിച്ച് 23.5 മണിക്കൂർ നീണ്ടുനിന്ന ഈ സേവനപ്രവർത്തനം ശക്തമായ മഴയും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ യാത്രാ പ്രതിസന്ധികളും അതിജീവിച്ചാണ് പൂർത്തീകരിച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ദൈവത്തിന്റെ സഹായത്തിൽ ആശ്രയിച്ച് പ്രവർത്തനം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായി.

മലയാളം ഡിസ്ട്രിക്ടിലെ ചെങ്ങന്നൂർ, തിരുവല്ല, കോഴഞ്ചേരി, റാന്നി ഈസ്റ്റ്, റാന്നി വെസ്റ്റ്, ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത് എന്നീ സെക്ഷനുകളിൽ നിന്നുള്ള യുവജനങ്ങൾ രാത്രിയെ പകലാക്കി, ത്യാഗസന്നദ്ധതയോടെ ഈ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളായി. ദുരിതമനുഭവിക്കുന്നവരിലേക്ക് സ്നേഹവും കരുതലും ക്രിസ്തുവിന്റെ സന്ദേശവും എത്തിക്കുന്ന ഈ ദൗത്യത്തിൽ യുവജനങ്ങളുടെ ആത്മാർത്ഥമായ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി. ഈ സെഷനുകളിൽ പ്രസ്ബിറ്റേഴ്സിനെ നേരിട്ട് കണ്ടാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

പാസ്റ്റർ സാം റോബിൻസന്റെ നേതൃത്വത്തിലുള്ള സി.എ. കമ്മിറ്റി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും പ്രത്യാശയും പകരുക എന്ന ലക്ഷ്യത്തോടെ സേവനപ്രവർത്തനങ്ങൾ വിവിധ ദുരിതബാധിത മേഖലകളിലേക്ക് തുടർന്നും വ്യാപിപ്പിക്കുമെന്ന് അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading