ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ രാജൻ തോമസ് (66) നിത്യതയിൽ
അഞ്ചൽ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പുത്തൻകുരിശ് സെന്ററിലെ കുറുപ്പുംപടി സഭയുടെ മുൻ ശുശ്രൂഷകനും, നിലവിൽ ദൈവസഭ അഞ്ചൽ ചണ്ണപ്പേട്ട സഭാംഗവുമായിരുന്ന നാഴിപ്പാറ വടക്കേതിൽ പാസ്റ്റർ രാജൻ തോമസ് (66) നിത്യതയിൽ ചേർക്കപ്പെട്ടു.

വിശ്വസ്തനായ ദൈവദാസനെന്ന നിലയിൽ വിവിധ ഇടങ്ങളിൽ ആത്മീയ ശുശ്രൂഷ നിർവഹിച്ച അദ്ദേഹം, സഭയുടെയും വിശ്വാസസമൂഹത്തിന്റെയും ഇടയിൽ ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു.
സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

- Advertisement -


Comments are closed.