കുവൈറ്റ് കെ.ടി.എം.സി.സി 2026 കൺവെൻഷന് ഇന്ന് സെപ്റ്റംബർ 30 ന് തുടക്കം

കുവൈറ്റ് : മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സംഘടിപ്പിക്കുന്ന 2026 കൺവെൻഷന് ഇന്ന് (സെപ്റ്റംബർ 30) തുടക്കമാകും. സെപ്റ്റംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ കുവൈറ്റ് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (NECK) ചർച്ച് ആൻഡ് പാരിഷ് ഹാളിലാണ് കൺവെൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ സമ്മേളനങ്ങൾ നടക്കും.

News Middle Advt Banner

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. എബ്രഹാം ചാക്കോ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

സുവിശേഷ പ്രഭാഷകനും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും റാന്നി ടൗൺ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനുമായ പാസ്റ്റർ രാജു മേത്ര കൺവെൻഷനിൽ പ്രസംഗിക്കും.

ഡോ. ബ്ലെസ്സൺ മേമന നേതൃത്വം നൽകുന്ന കെ.ടി.എം.സി.സി ക്വയർ കൺവെൻഷനിൽ ഗാനശുശ്രൂഷ നിർവഹിക്കും.

കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണർവിനും കൂട്ടായ്മയ്ക്കും അവസരമൊരുക്കുന്ന കൺവെൻഷനിലേക്ക് വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യാർത്ഥം കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എല്ലാ ദിവസവും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റിലുള്ള എല്ലാ മലയാളി ക്രൈസ്തവ വിശ്വാസികളെയും കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹിക്കപ്പെടണമെന്ന് സംഘാടകർ സ്നേഹപൂർവം ക്ഷണിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading