ഉത്തരേന്ത്യയിൽ സുവിശേഷകനെ സുവിശേഷ വിരോധികൾ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു; ഗുരുതര പരിക്ക്
ഡൽഹി: ഉത്തരേന്ത്യയിൽ സുവിശേഷം പങ്കുവെച്ചിരുന്ന യുവ സുവിശേഷകനെ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതായി റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് ജലന്ധറിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 24-കാരനായ സുവിശേഷകൻ അങ്കുർ മാസിഹ് സഹയാത്രികരുമായി സുവിശേഷം പങ്കുവെക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു. സുവിശേഷ വിരോധികൾ അങ്കുർ മാസിഹിനെ മർദിക്കുകയും അദ്ദേഹത്തിന്റെ ലാപ്ടോപ്പ് തകർക്കുകയും മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് അദ്ദേഹത്തെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ തലയോട്ടിക്ക് ഒടിവ്, തോളെല്ലിന് ഒടിവ്, ഭാഗിക വൈകല്യമുള്ള കൈയിൽ ഒന്നിലധികം ഒടിവുകൾ, തലയ്ക്ക് ഗുരുതര പരിക്കുകൾ എന്നിവയുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.
അങ്കുർ മാസിഹിനെ കാണാതായതായി കുടുംബം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അംബാല കാന്റ് പ്രദേശത്തുനിന്ന് അദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ലുധിയാനയിലെ സി.എം.സി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

- Advertisement -


Comments are closed.