ഉപ്പുതറ :ഐപിസി ഉപ്പുതറ സെന്ററിലെ ശുശ്രുഷക കുടുംബ സമ്മേളനം നടന്നു. ഇന്ന് രാവിലെ 10 മണിമുതൽ 1 മണിവരെ ഐപിസി ബെഥെൽ ഉപ്പുതറ സഭയിൽ വച്ചാണ് യോഗം നടന്നത്. പാസ്റ്റർ മോഹൻ സി. വർഗീസിന്റെ(വൈസ് പ്രസിഡന്റ്) അധ്യക്ഷതയിൽ പാസ്റ്റർ കെ. വി വർക്കി(സെന്റർ മിനിസ്റ്റർ) മുഖ്യ സന്ദേശം നൽകി. 1 തീമൊഥെയോസ് 4:16 ആധാരമാക്കി ദൈവവചനം സംസാരിച്ചു.
ദൈവം ഏൽപ്പിച്ച ശുശ്രുഷ വിശ്വസ്ഥതയോടെ ചെയ്യണമെന്നും മാതൃകയോടെ മുന്നോട്ട് പോകണമെന്നും മുഖ്യ സന്ദേശത്തിലൂടെ അറിയിച്ചു.കർത്താവിന്റെ വരവിനു വേണ്ടി സഭയെ ഒരുക്കണമെന്നും ആഹ്വാനം ചെയ്തു.

പാസ്റ്റർ ഈ. കെ സാബു മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സുനിൽ വി. ജോൺ(സെക്രട്ടറി)ശുശ്രുഷകൾക്ക് നേതൃത്വം നൽകി.

- Advertisement -


Comments are closed.