നാഷണൽ പ്രയർ ലീഡേഴ്സ് കോൺഫറൻസ് ബാംഗ്ലൂരിൽ അനുഗ്രഹീത സമാപനം

ബാംഗ്ലൂർ: സ്വന്തം താല്പര്യത്തെക്കാൾ ദൈവരാജ്യ വിഷയങ്ങൾക്ക് നാം പ്രാധാന്യം കൊടുക്കണമെന്ന് ഡോ.അലക്സ് എബ്രഹാം ലുധിയാന പ്രസ്താവിച്ചു.ഇന്ത്യയിലെ പ്രയർ മൂവ്മെന്റുകളുടെ ലീഡേഴ്സിനെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ദേശീയ പ്രാർത്ഥനാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

News Middle Advt Banner

ബാംഗ്ലൂർ ഡോൺ ബോസ്കോ സെന്ററിൽ നടന്ന കോൺഫറൻസിൽ ഇന്ത്യയിലെ പ്രാർത്ഥനാ ഗ്രൂപ്പുകളുടെ സഹകരണം മെച്ചപ്പെടുത്തുക. വർത്തമാന കാല സഹചര്യങ്ങളിൽ പ്രാർത്ഥനയുടെ പ്രസക്തി എത്രയധികം വർദ്ധിച്ചിരിക്കുന്നു വെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്നിവയായിരുന്നു ചർച്ചാവിഷയം.

2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ 10 ന് പാസ്റ്റർ ജോൺ മാത്യു ഉദ്ഘാടനം ചെയ്തു. ഹെവൻലിആർമീസ് ക്വയർ സംഗീതവിരുന്നിന് നേതൃത്വം നൽകി.

ഡോ. അലക്സ് എബ്രഹാം ലുധിയാന, ബ്രദർ കെ.വി. പോൾ ഹൈദരാബാദ്, പാസ്റ്റർ സാജൻ ജോയി ബാംഗളൂർ എന്നിവർ പ്രഭാഷണം നടത്തി.വിവിധ പ്രയർ ഗ്രൂപ്പ് ലീഡേഴ്സ്സായ മാത്യു ഫിലിപ്പ്, എബിൻ ജെ. വിൽസൺ,സാജൻ പോൾ, സാജൻ എബ്രഹാം,തോമസ് തരകൻ, ജോർജ് മാത്യു, നിബു ജേക്കബ് ,കെ.ബി രാജൻ തുടങ്ങിയവർ പ്രാർത്ഥനാ സെക്ഷനുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.

പാസ്റ്റർ എബനേസർ ദാനിയേൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ നടന്ന പാസ്റ്റർ ബാബൂസ് ജോർജ് കർത്തൃമേശയ്ക്ക് നേതൃത്വം നൽകി

ഇന്ത്യയിലുടനീളമുള്ള പ്രാർത്ഥനാ കൂട്ടായ്മകളുടെ (Prayer Networks) പ്രധാന ലീഡേഴ്സ് മാത്രം പങ്കെടുത്ത ‘കീ ലീഡേഴ്സ് കോൺഫറൻസ് പാസ്റ്റർ ഒ. ഫിലിപ്പ്കുട്ടിയുടെ പ്രാർത്ഥനയോടും ആശീർവാദത്തോടേയും സമാപിച്ചു.

ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി മാറിയ കോൺഫറൻസിന് കൺവീനർമാരായ ഷാജി കുര്യൻ (വാഴൂർ) , കെ .ടി.ജോസഫ് (M.P) എന്നിവരും കോഡിനേറ്റർമാരായ കെ ജെ.ജോബ് (വയനാട്), സിബി ജേക്കബ് (ബാംഗ്ലൂർ), ജിനോയ് കുര്യാക്കോസ് (ഭോപ്പാൽ) എന്നിവർ നേതൃത്വം നൽകി.

(വാർത്ത: ചാക്കോ കെ.തോമസ് ബാംഗ്ലൂർ)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading