സിറ്റി റിവൈവൽ ചർച്ച് ഓഫ് ഗോഡ് കമോട്ടെയുടെ ത്രിദിന വിബിഎസ്സിന് അനുഗ്രഹീത പരിസമാപ്തി
നവി മുംബൈ: സിറ്റി റിവൈവൽ ചർച്ച് ഓഫ് ഗോഡ്, കമോട്ടെ, നവി മുംബൈയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ത്രിദിന അവധിക്കാല ബൈബിൾ പഠനവും കൂട്ടായ്മയും (VBS) അനുഗ്രഹീതമായി സമാപിച്ചു. കമോഠെ അസംബ്ലി ഓഫ് ബിലീവേഴ്സ് ചർച്ച് ഹാളിൽ സെപ്റ്റംബർ 17 മുതൽ 19 വരെ ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയായിരുന്നു പരിപാടികൾ നടന്നത്.

“Chosen Generation – Called for a Purpose” എന്നതായിരുന്നു ഈ വർഷത്തെ VBS-ന്റെ മുഖ്യചിന്താവിഷയം. തിരഞ്ഞെടുക്കപ്പെട്ടവർ, വിളിക്കപ്പെട്ടവർ, ദൈവീക നിയോഗത്താൽ അയക്കപ്പെട്ടവർ എന്ന ആശയങ്ങളെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി പ്രത്യേക ക്ലാസുകളും വിവിധ ആത്മീയ പരിപാടികളും നടന്നു.
ഡിസ്ട്രിക്ട് പാസ്റ്റർ മാത്യു ശാമുവേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കുട്ടികളുടെ കൂട്ടായ്മ ബൈബിൾ പഠന ക്ലാസുകൾക്കൊപ്പം പാട്ടുകൾ, ആക്ഷൻ സോങ്ങുകൾ, ഗെയിമുകൾ, മിഷനറിമാരുടെ ജീവിതകഥകൾ, ആത്മസ്പർശിയായ സന്ദേശങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് ആത്മീയ ഉത്തേജനവും ഹൃദ്യവുമായ അനുഭവം പകർന്നു.
പാസ്റ്റർ ജിക്സൺ ജെയിംസിന്റെ നേതൃത്വത്തിൽ നടന്ന VBS-ന്റെ ഡയറക്ടറായി സിസ്റ്റർ ബ്ലസി ജിക്സൺ പ്രവർത്തിച്ചു. ഗാനശുശ്രൂഷകൾക്കും ആക്ഷൻ സോങ്ങുകൾക്കും CRK COG Choir-നൊപ്പം സിസ്റ്റർമാരായ ഷാരോൻ, ഷെറിൻ, സഹോദരന്മാരായ എബൽ, സർവേശ് എന്നിവർ നേതൃത്വം നൽകി.
അധ്യാപകരായി സഹോദരന്മാരായ ഡാനിയേൽ, രോഹിത്, സുശാന്ത്, സെൽവൻ, എബൽ എന്നിവരും സഹോദരിമാരായ വിജിത, ഷാരോൻ, ബ്ലസി, കെസിയ എന്നിവരും ശുശ്രൂഷിച്ചു. സന്നദ്ധസേവനം, ഗതാഗതം, മീഡിയ, ഭക്ഷണ-പാനീയ വിതരണം, ആർട്ട് ആൻഡ് ക്രാഫ്റ്റ്, കുട്ടികളുടെ സുരക്ഷയും പരിചരണവും തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് CRK COG ടീം നേതൃത്വം നൽകി.
നവി മുംബൈയിലെ വിവിധ സഭകളിൽ നിന്നായി നൂറിലധികം കുട്ടികൾ ത്രിദിന VBS-ൽ പങ്കെടുത്തു. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും ദൈവവചനത്തിലുള്ള അടിത്തറ ശക്തിപ്പെടുത്തുന്നതിനും VBS സഹായകമായി.
സമാപനദിനത്തിൽ പാസ്റ്റർ വി. ഒ. വർഗീസ് നയിച്ച മിഷൻ സന്ദേശം ദൈവക വിളിയേ പറ്റിയും തിരഞ്ഞെടുപ്പിനെ പറ്റിയും ദൈവം തൻ്റെ വേലക്കായി നമ്മേ അയക്കുന്നതിനെ പറ്റിയും ഉള്ള സന്ദേശം കുട്ടികൾക്ക് അവരുടെ ജീവിതത്തിൻ്റെ ശരിയായ ഉൾക്കാഴ്ച്ച നൽകുന്നതായിരുന്നു തൻമൂലം കുട്ടികൾ തങ്ങളുടെ ജീവിതം കർത്താവിനും ദൈവവേലക്കായും സമർപ്പിക്കുന്നതിനുള്ള തീരുമാനം എടുത്തു.
സമാപന സമ്മേളനത്തിൽ കുട്ടികൾ VBS-ലൂടെ ലഭിച്ച അനുഭവങ്ങൾ പങ്കുവച്ചു. തുടർന്ന് പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
സമാപന സമ്മേളനത്തിൽ പാസ്റ്റർമാരായ മാത്യു ശാമുവേൽ, ഷിബു മാത്യു, ബ്ലസൻ ഡാനിയേൽ, മൻഹർലാൽ എന്നിവർ സന്നിഹിതരായിരുന്നു.
വചനപഠനത്തിലൂടെയും ആരാധനയിലൂടെയും കൂട്ടായ്മയിലൂടെയും കുട്ടികളിൽ ക്രിസ്തീയ വിശ്വാസവും ദൈവവിളിയോടുള്ള പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ സിറ്റി റിവൈവൽ COG കമോട്ടെ സംഘടിപ്പിച്ച VBS, വരും തലമുറയെ ക്രിസ്തുവിനായി ഒരുക്കുന്നതിന്റെ ദൃഢമായ ചുവടുവയ്പായി മാറി.

- Advertisement -


Comments are closed.