ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ഒക്ടോബർ 29 വ്യാഴം മുതൽ നവംബർ 01 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി പ്രിതീ നിവാസ് ക്യാംപസ് ഓഡിറ്റോറിയത്തിൽ നടക്കും. വ്യാഴാഴ്ച വൈകിട്ട് സ്റ്റേറ്റ് ഓവർസീയർ റവ. ഇ.ജെ.ജോൺസൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ റവ.സി സി തോമസ്( സൗത്ത് ഏഷ്യൻ സൂപ്രണ്ട് ), പാസ്റ്റർ പി.സി.ചെറിയാൻ (കേരളം), റവ.ഡോ. ഷിബു കെ. മാത്യൂ (കേരളം), പാസ്റ്റർ റോജി ഇ. സാമുവേൽ (കർണാടക), സിസ്റ്റർ സിസി ബാബു ജോൺ (ആലുവ) എന്നിവർ പ്രസംഗിക്കും.

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനശ്രുശ്രുഷ നിർവഹിക്കും. വ്യാഴം മുതൽ ശനി വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ ഉണ്ടായിരിക്കും.
കൺവെൻഷനിൽ 29 വ്യാഴം വൈകിട്ട് 4ന് ശുശ്രൂഷക സമ്മേളനം, 30ന് രാവിലെ 10 ന് ലേഡീസ് മീറ്റിംങ്, 31ന് രാവിലെ സൺഡേ സ്കൂൾ, വൈ.പി.ഇ സമ്മേളനം, സമാപനദിവസമായ ഞായർ രാവിലെ 9 ന് സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും.
സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൻ്റെ നേതൃത്വത്തിൽ കർണാടകയുടെ വിവിധ ജില്ലകളിലെ 8 സെൻ്ററുകളിലായി ഇരുന്നുറോളം ശുശൂഷകരും ബാംഗ്ലൂർ ആസ്ഥാന മന്ദിരത്തിൽ ബാംഗ്ലൂർ ഇൻസ്റ്റിറ്റൂട്ട് ഓഫ് തിയോളജി എന്ന വേദപഠനശാലയും പ്രവർത്തിക്കുന്നു .
ജനറൽ കൺവീനർ റവ. ഇ.ജെ ജോൺസൺ, പബ്ലിസിറ്റി കൺവീനർ ബ്രദർ. ബെൻസൺ ചാക്കോ തടിയൂർ തുടങ്ങി വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്യം നൽകും.

- Advertisement -


Comments are closed.