ഒഡീഷയെ “ചർച്ച് ഫ്രീ” സംസ്ഥാനമാക്കണമെന്ന് ആർഎസ്എസ് നേതാക്കളുടെ ആവശ്യം; പ്രാർത്ഥനാഹ്വാനവുമായി ക്രൈസ്തവ സമൂഹം

ഭുവനേശ്വർ: ഒഡീഷയെ “Church-Free Odisha” (സഭകളില്ലാത്ത ഒഡീഷ) സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് ഭുവനേശ്വറിൽ നടന്ന സമ്മേളനത്തിൽ പ്രമേയം ഉയർന്നതായി റിപ്പോർട്ടുകൾ.

News Middle Advt Banner

ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ, മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

കന്ധമാൽ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും സന്യാസിമാർ എത്തി മതപരവും സാംസ്കാരികവുമായ സന്ദേശം പ്രചരിപ്പിക്കണമെന്നും, മറ്റ് മതവിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

ഈ വാർത്ത പുറത്തുവന്നതോടെ ഒഡീഷയിലെ ക്രൈസ്തവ സമൂഹത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്തെ സഭകൾക്കും വിശ്വാസികൾക്കും വേണ്ടിയും ഇന്ത്യയിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും സമാധാനവും സംരക്ഷിക്കപ്പെടുന്നതിനായും പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് വിവിധ ക്രൈസ്തവ സംഘടനകളും വിശ്വാസികളും ആഹ്വാനം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading