ചർച്ച് ഓഫ് ഗോഡ് യു.കെ. ക്രോസ് കൾച്ചറൽ മിനിസ്ട്രീസ് ഉദ്ഘാടനം സെപ്റ്റംബർ 12-ന്

ലണ്ടൻ: ചർച്ച് ഓഫ് ഗോഡ് യു.കെ. ക്രോസ് കൾച്ചറൽ മിനിസ്ട്രീസ് (UK Cross Cultural Ministries) ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണ ശുശ്രൂഷയും സെപ്റ്റംബർ 12-ന് ശനിയാഴ്ച രാവിലെ 10.30-ന് ഇംഗ്ലണ്ടിലെ സ്ലൗവിലുള്ള Slough & Langley College, E-Block, Station Road, Langley ഓഡിറ്റോറിയത്തിൽ നടക്കും.

“Building Bridges & Breaking Barriers” എന്ന ആശയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ യൂറോപ്പ്/മിഡിൽ ഈസ്റ്റ്/CIS മേഖലയിലെ ചർച്ച് ഓഫ് ഗോഡ് ഫീൽഡ് ഡയറക്ടർ ഡോ. സ്റ്റീഫൻ ഡാർനെൽ മുഖ്യകാർമികത്വം വഹിക്കും.

ചർച്ച് ഓഫ് ഗോഡ് യു.കെ. ക്രോസ് കൾച്ചറൽ മിനിസ്ട്രീസ് ഓവർസീയർ ബിഷപ്പ് ഡോ. ജോ കുര്യൻ, മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ടന്റ് ഡോ. സുശീൽ മാത്യു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുകയും സന്ദേശങ്ങൾ നൽകുകയും ചെയ്യും.

യു.കെ.യിലെ വിവിധ ഭാഷാ-സാംസ്കാരിക പശ്ചാത്തലങ്ങളിലുള്ള സമൂഹങ്ങളിലേക്ക് സുവിശേഷം എത്തിക്കുകയും പ്രാദേശിക സഭകൾ സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ ശുശ്രൂഷയുടെ ഭാഗമായി നാഷണൽ ഓവർസീയർ, റീജിയണൽ ഓവർസീയർമാർ, ഡിസ്ട്രിക്ട് ഓവർസീയർമാർ, അഡ്മിൻ-അക്കൗണ്ട്സ് ടീം, ട്രസ്റ്റിമാർ എന്നിവരുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടക്കും.

യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളെയും ശുശ്രൂഷകരെയും സമ്മേളനത്തിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading