ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി

കല്യാൺ: സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ ജൂലൈ മാസം 26 ന് വൈകിട്ട് 5 മണി മുതൽ കല്യാൺ ഈസ്റ്റ്‌ കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് നടത്തപ്പെട്ട യുവജന കൂട്ടായ്മ വളരെ അനുഗ്രഹമായി.

ഡിസ്ട്രിക്റ്റ് വൈ.പി.ഇ പ്രസിഡന്റ്‌ പാസ്റ്റർ സാം റ്റി.തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ  പാസ്റ്റർ പി.സി സണ്ണി പ്രാർത്ഥിച്ചു യോഗം ആരംഭിച്ചു.കല്യാൺ ഈസ്റ്റ്‌ കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിലെ യുവാക്കൾ അനുഗ്രഹ ആരാധധനയിലേക്ക് നയിക്കുകയുണ്ടായി. തുടർന്ന് താക്രുളി വൈ.പി.ഇ സെക്രട്ടറി പ്രാർത്ഥിക്കുകയും, തുടർന്ന് ദൈവദാസൻ മാത്യൂസ് ഫിലിപ്പ് പ്രാർത്ഥിക്കുകയും ചെയ്തു.തുടർന്ന് വൈ.പി.ഇ ഡിസ്ട്രിക്റ്റ് സെക്രട്ടറി സ്റ്റാൻലി സാമുവേൽ വന്നവരെയെല്ലാം സ്വാഗതം ചെയ്യുകയുണ്ടായി.

തുടർന്ന് യെശയ്യ:60:1 നെ ആസ്പദമാക്കി അന്ധകാരത്തിന്റെ നടുവിൽ എഴുന്നേറ്റു പ്രകാശിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈ.പി.ഇ പ്രസിഡന്റ്‌ പാസ്റ്റർ സാം റ്റി.തോമസ് ആഹ്വാനം ചെയ്തു.തുടർന്ന് യുവാക്കളെ പ്രദിനിധീകരിച്ചു ഡോ.ജെസ്റ്റീന മെറിൻ ജോൺ 1 പത്രോസ് 2:9 നെ ആസ്പദമാക്കി നമ്മൾ കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു തലമുറയാണ് എന്ന് ലഹു സന്ദേശം നൽകുകയുണ്ടായി.തുടർന്ന് പാസ്റ്റർ ബിജു എം.ജി പ്രാർത്ഥിക്കുകയും,തുടർന്ന് മുഖ്യ സന്ദേശം നൽകിയ ദൈവദാസൻ മനു കെ.ചാക്കോ യേശുവിനോട് ചേർന്നുള്ള ഒരു അടുപ്പമുള്ള ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി

ദൈവവചനം ശുശ്രൂഷിക്കുകയുണ്ടായി.നമ്മുടെ ഏറ്റവും വലിയ ആഗ്രഹം യേശു തന്നെയാകുമ്പോൾ, യേശുവുമായുള്ള നമ്മുടെ ബന്ധം വളരും എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.അവസാനം പാസ്റ്റർ പോൾ രാജ് മീറ്റിംഗിനെ പറ്റി ഒരു അവലോകനം നടത്തുകയും ചെയ്തു.തുടർന്ന് ജോയിന്റ് സെക്രട്ടറി ശ്രുതി മോഹൻ രാജ് എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് ഡിസ്ട്രിക്റ്റ് പാസ്റ്റർ ജോൺസൻ തോമസിന്റെ പ്രാർത്ഥനയും, ആശിർവാദത്തോടെ അവസാനിച്ചു.

ഡിസ്ട്രിക്റ്റിലെ 12 സഭകളിൽ നിന്ന് 75 ഓളം പേർ പങ്കെടുക്കുകയുണ്ടായി.യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും, പ്രചോദനത്തിനും ഈ സമ്മേളനം ഒരു കാരണമായി തീർന്നു എന്ന് കമ്മിറ്റി അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading