ഖത്തർ QMPC VBS’ 26: രജിസ്ട്രേഷൻ ആരംഭിച്ചു

വിബിഎസ്സിന് ഒക്ടോബർ 27 ന് തുടക്കം

 

News Middle Advt Banner

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്ത് കോൺഗ്രിഗേഷന്റെയും (QMPC) ട്രാൻസ്ഫോർമേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന QMPC VBS’26-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. “Facing the Giants” എന്നതാണ് ഈ വർഷത്തെ വാകേഷൻ ബൈബിൾ സ്കൂളിന്റെ (VBS) പ്രമേയം.

അബു ഹമൂറയിലെ റിലീജിയസ് കോംപ്ലക്സിലുള്ള IDCC ബിൽഡിംഗ് നമ്പർ 02-ൽ ഒക്ടോബർ 27, 28, 29, 31 തീയതികളിലാണ് VBS നടക്കുന്നത്. വൈകുന്നേരം 5 മുതൽ രാത്രി 8 വരെ വിവിധ സെഷനുകൾ ഉണ്ടായിരിക്കും.

പങ്കെടുക്കുന്നവരെ ടോട്സ് (5 വയസ്സുവരെ), കിഡ്സ് (6–8 വയസ്സ്), പ്രീ-ടീൻസ് (9–11 വയസ്സ്), ടീൻസ് (12–14 വയസ്സ്), യങ് അഡൾട്സ് (15 വയസ്സും അതിന് മുകളിലും) എന്നിങ്ങനെ പ്രായവിഭാഗങ്ങളായി തിരിച്ച് പ്രത്യേക ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ആവേശകരമായ ഗാനങ്ങൾ, ബൈബിൾ അധിഷ്ഠിത കഥകൾ, ക്രാഫ്റ്റ് നിർമ്മാണം, വിവിധ ഗെയിമുകൾ, ടാരി സെഷനുകൾ തുടങ്ങിയ പരിപാടികൾ VBS-ന്റെ ഭാഗമായി നടക്കും. കുട്ടികൾക്കും യുവജനങ്ങൾക്കും ആത്മീയ വളർച്ചയ്ക്കും സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്ന തരത്തിലാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

VBS-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് 50 ഖത്തർ റിയാൽ ആണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും QMPC VBS കോർഡിനേറ്ററുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

കുട്ടികളെയും യുവജനങ്ങളെയും VBS’26-ലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading