മുപ്പതാം വാർഷിക നിറവിൽ ചർച്ച് ഓഫ് ഗോഡ് ഒമാൻ : ദേശീയ കൺവെൻഷൻ ഒക്ടോബർ 12 മുതൽ 14 വരെ മസ്കറ്റ് റുവിയിൽ
മസ്കറ്റ്: ചർച്ച് ഓഫ് ഗോഡ് സുൽത്താനേറ്റ് ഓഫ് ഒമാന്റെ മുപ്പതാം വാർഷികവുമായി ബന്ധപെട്ട് നടക്കുന്ന ദേശീയ കൺവെൻഷൻ 2026 ഒക്ടോബർ 12, 13, 14 തീയതികളിൽ മസ്കറ്റിലെ റൂവി ന്യൂ മെയിൻ ഹാളിൽ നടക്കും. മൂന്ന് ദിവസവും വൈകിട്ട് 7.30 മുതൽ രാത്രി 10.00 വരെ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

പിസിഒ അധ്യക്ഷൻ റവ. മിഷേൽ ഫോർഡ് ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുഖ്യാതിഥികളായി ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് റീജിയണൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു, കരീബിയൻ സീനിയർ റീജിയണൽ സൂപ്രണ്ട് ഡോ. കെൻറോയ് ആർ. ബർക്ക് എന്നിവർക്ക് പുറമെ ഒമാൻ നാഷണൽ ഓവർസിയർ ബിഷപ്പ് ബെഥേൽ തോമസ് വർഗീസ്, ഏഷ്യൻ മിഷനറി ഡോ. ഷിബു സാമുവേൽ, എജുക്കേഷൻ ഡയറക്ടർ റവ. ഗ്ലാഡ്സൺ വർഗീസ് എന്നിവരും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഇവഞ്ചലിസ്റ്റ് ഗുഡ്‌വിൻ ജോർജ് നേതൃത്വം നൽകുന്ന ഒമാൻ നാഷണൽ ക്വയർ ആയിരിക്കും സംഗീത ശുശ്രൂഷകൾ നിയന്ത്രികുന്നത്.
ഒമാനിലെ ചർച്ച് ഓഫ് ഗോഡിന്റെ മൂന്ന് പതിറ്റാണ്ടുകളുടെ ആത്മീയ യാത്രയെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം, സഭയുടെ ഭാവി ദൗത്യത്തിനും ആത്മീയ ഉണർവിനും പുതിയ ദിശ നൽകുന്ന സമ്മേളനമായി ദേശീയ കൺവെൻഷൻ മാറുമെന്നും ഒപ്പം കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളെയും കുടുംബങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.