പ്രാർത്ഥനാസംഗമത്തിന്റെ ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കമായി
ഷാർജ: പ്രാർത്ഥനാസംഗമം (International Prayer Fellowship) ഒരുക്കുന്ന ത്രിദിന ഉപവാസ പ്രാർത്ഥനയ്ക്ക് ഒക്ടോബർ 2ന് തുടക്കമായി. യു.എ.ഇ. സമയം രാത്രി 8 മുതൽ 10 വരെയാണ് ഒക്ടോബർ 2, 3 തീയതികളിലെ പ്രാർത്ഥനാസംഗമം നടക്കുന്നത്.

ഒക്ടോബർ 4ന് വൈകിട്ട് 5 മുതൽ 7.30 വരെ ദുബായിലെ ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ്, സമ റെസിഡൻസ്, അൽ മുള്ള പ്ലാസയ്ക്ക് സമീപം പ്രാർത്ഥനാസംഗമം നടക്കും. അതേദിവസം രാവിലെ 8 മുതൽ 10 വരെ റാസ് അൽ ഖൈമയിലെ സെന്റ് പീറ്റേഴ്സ് ഹാൾ, സെന്റ് ലൂക്ക് ഹാൾ എന്നിവിടങ്ങളിലും പ്രത്യേക പ്രാർത്ഥനാസംഗമം ഉണ്ടായിരിക്കും.
പാസ്റ്റർ ബിനോ തോമസ് ദൈവവചനം ശുശ്രൂഷിക്കും. ചർച്ച് കോയർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
വിശ്വാസികൾക്ക് ഒരുമിച്ച് പ്രാർത്ഥിക്കാനും ദൈവസന്നിധിയിൽ സമയം ചെലവഴിക്കാനും അവസരമൊരുക്കുകയാണ് ത്രിദിന ഉപവാസ പ്രാർത്ഥനയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ

- Advertisement -


Comments are closed.