ലേഖനം: നാം ചളുങ്ങിയ പാത്രങ്ങളോ? | റോജൻ റാന്നി

ഷാ ച്രകവര്‍ത്തി ഒരിക്കല്‍ ഒരു കുശവന്റെ ഭവനം സന്ദര്‍ശിക്കുവാന്‍ ഇടയായി. കുശവന്‍ തന്റെ പണിശാലയില്‍ മനോഹരമേറിയ പാത്രങ്ങള്‍ ഉണ്ടാക്കി വെക്കുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ വളരെ കൌതുകം തോന്നി. ആകര്‍ഷണീയതകൊണ്ട്‌ ഉണ്ടാക്കിവെച്ച ഒരു പാത്രം തന്റെ കാരത്തില്‍ എടുക്കുവാന്‍ ശ്രമിച്ചു. വേണ്ട വിധത്തില്‍ ഉണങ്ങാത്തതിനാല്‍ എടുക്കുവാനുള്ള ശ്രമത്തിനിടയില്‍ ആ പാത്രം അല്‍പ്പം ചളുങ്ങിപ്പോയി. കണ്ടവര്‍ ചിന്തിച്ചത്‌ ചന്തയില്‍ വിറ്റാല്‍ ഭേദപ്പെട്ട വില ലഭിക്കേണ്ടതായിരുന്നു. ഇനി എന്ത്‌ ചെയ്യാനാണ്‌ ആ പാത്രത്തിന്റെ ഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. ഇനി അതിനെ മാറ്റിവെക്കാനല്ലാതെ ഒന്നിനും കൊള്ളില്ല. ഷാ ചക്രവർത്തി ആ കുശവനോട്‌ ക്ഷമാപണം നടത്തി കൊട്ടാരത്തിലേക്ക്‌ പോകുകയും ചെയ്തു. അടുത്ത ദിവസം പത്രത്തിൽ ഒരു വാര്‍ത്ത പ്രതൃക്ഷപ്പെട്ടു “ക്ഷാ ച്രകവര്‍ത്തിയുടെ വിരല്‍ പതിഞ്ഞ മണ്‍പാത്രം ലേലത്തിന്‌” ഇതായിരുന്നു ആ വാര്‍ത്ത. ചില ദിവസങ്ങള്‍ക്കുള്ളില്‍ ആ പാത്രം വലിയ ലേലത്തിന്‌ പോകുകയും ചെയ്യ്തു. ഒന്ന്‌ ചിന്തിച്ചാൽ ഒരു മണ്‍പാത്രത്തിന്റെ വില നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ എന്നാല്‍ അതില്‍ ചക്രവർത്തിയുടെ വിരല്‍ പതിഞ്ഞപ്പോള്‍ പാത്രത്തിന്റെ വില മാറി. നമുക്ക്‌ എന്ത്‌ വിലയാണ്‌ ഉള്ളത്‌ ? ഒന്നുമില്ല. യേശു യാത്രചെയ്യാന്‍ ഉപയോഗിച്ച കഴുതക്കും പറയാനുള്ളത്‌ യേശു കൂടെയുള്ളപ്പോള്‍ ലഭിച്ച മാന്യതയെ കുറിച്ചാണ്‌. സത്യത്തില്‍ എന്തായിരുന്നു മനുഷ്യന്റെ അവസ്ഥ? എല്ലാ മനുഷ്യരും പാപം ചെയ്തു ദൈവ തേജസ്സ്‌ ഇല്ലാത്തവരായി മാറി. (റോമന്‍ 3 : 23). എന്നാല്‍ തന്റെ കാൽവറി മരണത്തിലൂടെ പാപത്തില്‍ നിന്ന്‌ നമ്മെ വീണ്ടെടു ത്ത്‌ സ്വന്തം മക്കളാക്കി നമ്മെ തീര്‍ത്തിരിക്കുകയാണ്‌. ദൈവ വചനം പറയുന്നത്‌ അവനെ കൈക്കൊണ്ട്‌ അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാ രം കൊടുത്തു. “(യോഹ 1:12) ദൈവത്തിന്‌ മനുഷ്യനെകുറിച്ചുള്ള ഉദ്ദേശത്തില്‍നിന്ന്‌ നിന്ന്‌ മനുഷ്യന്‍ വളരെ ദൂരെ പോയി . ദൈവത്തില്‍നിന്ന്‌ അവനെ അകറ്റിയത്‌ അവനില്‍ പ്രവേശിച്ച പാപമാണ്‌. പാപം മനുഷ്യ ന്റെ നിലയും നിലവാരവും മാറ്റി. പാപം മനുഷ്യനില്‍ കടന്നതോടുകൂടി മനുഷ്യന്‍ വേറെ ലെവലായി മാറി. പാപം ചെയ്യുന്നതിന്‌ മുന്‍പ്‌ ഏതാണ്‌ ഏറ്റവും പ്രാധാന്യമുള്ള കാര്യം എന്ന്‌ ചോദിച്ചാല്‍ ആദം പറയും വെയിലാറുമ്പോള്‍ ദൈവം ഞങ്ങളുടെ അടുക്കല്‍ വരും, ഞങ്ങളോട്‌ സംസാരിക്കും , ഞങ്ങളോട്‌ കൂടെ നടക്കും അതൊക്കെ ഞങ്ങള്‍ക്ക്‌ ഭയങ്കര ഇഷ്ടമാണ്‌. മറ്റെന്തിനേക്കാളും കൂടുതല്‍ ഞങ്ങളുടെ താല്പര്യം ദൈവശബ്ദം കേള്‍ക്കണം ദൈവത്തോട്‌ സംസാരിക്കുവാനുമാണ്‌. അ തില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാപം അവനില്‍ കടന്നപ്പോള്‍ അവന്റെ പ്രാധാന്യം മാറ്റ്‌ പല കാര്യങ്ങളിലേക്കും മാറി. ഇപ്പോള്‍ താമസിക്കാന്‍ ഏദന്‍തോട്ടമില്ല ഇനി ഒരു വീട്‌ വേണം, ജോലിയില്ല ഉടന്‍ ഒരു ജോലി വേണം, മുന്‍ഗണനകള്‍ക്ക്‌ ഒരു വലിയ മാറ്റം ഇവിടെ സംഭവിക്കുകയാണ്‌. വെളിപ്പാട്‌ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്‌ “ഇതാ, മനുഷ്യരോടു കൂടെ ദൈവ ത്തിന്റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും;” (വെളി 21 :3). ആ സ്നേഹസമ്പന്നനായ പിതാവിനോടൊപ്പം നിത്യകാലം വസിക്കുവാന്‍ ദൈവം നമ്മെ വിളി ച്ചിരിക്കുകയാണ്‌. ഏദനില്‍ മനുഷ്യന്‌ നഷ്ടപെട്ട ആ സന്തോഷത്തിലേക്ക്‌ ആ കൂട്ടായ്മയിലേക്ക്‌ നമ്മെകുറിചുള്ള ദൈവീക പദ്ധതിയിലേക്ക്‌ നമ്മെ മടക്കിക്കൊണ്ടുവരാന്‍ ദൈവം നമ്മെ കുറിച്ച്‌ ആ ഗ്രഹിക്കുമ്പോള്‍ നാം അത്‌ തിരിച്ചറിയുന്നുണ്ടോ?

ഇന്ന്‌ നാം (പാര്‍ത്ഥിക്കുന്നു, പ്രസംഗിക്കുന്നുണ്ട്‌ എല്ലാം ശരിയാണ്‌ പക്ഷെ മുന്‍ഗണനകള്‍ മാറുന്നില്ല അത്‌ മുന്‍പ്‌ പറയപെട്ടവ തന്നെയാണെങ്കില്‍ ദൈവീക പദ്ധതിയില്‍ നിന്ന്‌ നാം ഇപ്പോഴും വളരെ ദൂരെയല്ലെ?. വീട്‌ കിട്ടി, കാര്‍ കിട്ടി, നല്ല വിവാഹബന്ധം കിട്ടി ദൈവം ചോദിച്ചതെല്ലാം ന ല്‍കിത്തന്നു എന്ന സംതൃപ്തിയില്‍ നാം കഴിയുകയാണോ ? നമ്മെ കുറിച്ചുള്ള ദൈവീക നിര്‍ണ്ണ യത്തില്‍ നാം എവിടെ എത്തി? നാം ദൈവീക ലഷ്ൃയത്തിലാണോ സഞ്ചരിക്കുന്നത്‌ ? പോത്തിനെ മരത്തില്‍ കെട്ടി വെള്ളവും വൈക്കോലും കൊടുക്കുമ്പോള്‍ പോത്ത്‌ ചിന്തിക്കുന്നത്‌ എന്റെ യജമാനന്‍ എന്നോട് എന്ത്‌ സ്‌നേഹമാണ്‌. എന്നാല്‍ നമുക്കറിയാം ആ മനുഷ്യന്റെ ലക്ഷ്യം അതിനെ അറുത്ത്‌ ലാഭം ഉണ്ടാക്കുക എന്നതാണ്‌. ഇതുപോലെ മനുഷ്യന്‍ ഈ ലോകത്തിലുള്ള സുഖവും സന്തോഷവും അനുഭവിക്കുമ്പോഴും ഈ യാത്ര എവിടെ ചെന്ന്‌ അവസാനിക്കും എന്ന നാം ചിന്തിക്കണം. എന്റെ ജീവിതത്തിന്റെ അവസാനം എത്തുന്നത്‌ വലിയ ദുരന്തത്തിലേക്കാണോ? ആഗ്രഹിക്കുന്നതെല്ലാം ല ഭിക്കുന്നത്‌ കൊണ്ട്‌ നാം ദൈവത്തിന്റെ പ്രിയമക്കള്‍ ആണെന്ന്‌ തെറ്റ്‌ ധരിക്കരുത്‌. അത്‌ നമ്മെ നയിക്കുന്നത്‌ തെറ്റായ ദിശയിലേക്ക്‌ ആയിരിക്കും. ആഗ്രഹിച്ചതുപോലെ ജീവിതം മുന്പോട്ടുപോയില്ലങ്കിലും പ്രതീഷിച്ചകാരൃങ്ങള്‍ നടന്നില്ലെങ്കിലും ദൈവീക ഉദ്ദേശ്യത്തോട്‌ ചേര്‍ന്ന്‌ ജീവിക്കാന്‍ കഴിയു ന്നതാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.
പ്രത്യാശിക്കാനോ പ്രതീക്ഷിക്കാനോ യാതൊന്നുമില്ലാതിരുന്ന മനുഷ്യന്റെ ജീവിതത്തിന്റെ ഗതി മാറ്റിയതും നമ്മുടെ ജീവിതം സന്തോഷത്തിലേക്കും സമാധാനത്തിലേക്കും പുതിയ പ്രത്യാ ശയിലേക്കും വഴിമാറിയതിനും ഒരേ ഒരു കാരണം കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്‌. നമ്മെകുറിച്ചുള്ള ദൈവീക ലക്ഷ്യം തിരിച്ചറിയുവാനും ക്രിസ്തുയേശുവിലുള്ള പ്രത്യാശയില്‍ അനൂ ദിനവും വര്‍ദ്ധിച്ചുവരുവാനും കര്‍ത്താവ്‌ നമ്മെ സഹായിക്കുമാറാകട്ടെ.

 

റോജൻ റാന്നി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.