പെന്തക്കോസ്ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി: ലീഡേഴ്സും പി.സി.ഐ ഭാരവാഹികളും ചർച്ചകൾക്ക് ഫലപ്രാപ്തി; ഐ.എ.എസ് സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: കേരളത്തിലെ പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തു. പെന്തക്കോസ്ത് സഭാ ലീഡേഴ്സും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) ഭാരവാഹികളും മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയെയും നിവേദനത്തെയും തുടർന്നാണ് ഈ ചരിത്രപരമായ നീക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും സന്ദർശിച്ച് നിവേദനം നൽകിയിരുന്നു.

News Middle Advt Banner

സഭകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ സിൻഹ, ടി.വി. അനുപമ, ജെറോമിക് ജോർജ് എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.

പെന്തക്കോസ്ത് വിശ്വാസികളെ പ്രത്യേക കമ്മ്യൂണിറ്റിയായി അംഗീകരിക്കുക, ആരാധനാലയ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കുക, സെമിത്തേരികൾക്ക് അനുമതി നൽകുക, ക്ഷേമനിധി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമിതി പരിശോധിക്കും. കേരളത്തിലെ 25 ലക്ഷത്തോളം വരുന്ന വിശ്വാസികൾക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്ന് പി.സി.ഐ നേതൃത്വം വ്യക്തമാക്കി.

പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, ഫിന്നി ജേക്കബ്, പൊടിക്കുഞ്ഞ്, ജെ.ജോസഫ്, ജോസഫ് മറ്റത്തുകാല, മാത്യു കുരുവിള, തോമസ്കുട്ടി ഏബ്രഹാം, പി.പോൾ രാജ്, ജെയിംസ് വി.ഫിലിപ്പ്, പാസ്റ്റർ ഫ്രിജിരാജ്, ഡോ. എം.കെ.സുരേഷ്, റോയ്സൺ ജോണി, എം.ഒ.അനിയൻ, കെ.ഇ.മാത്യു, റിജോ തോമസ്, ബ്ലെസൻ ഐസക്ക് സാം, ഷിനു തങ്കച്ചൻ, ഡോ. രാജു കെ.ജോർജ്, ബാബു സൈമൺ, സാം ഏബ്രഹാം, ജോജി ഐപ്പ് മാത്യൂസ്, ജിനു വർഗീസ്, ഫിലിപ്പ് ഏബ്രഹാം, അജി കുളങ്ങര, ലിജോ ജോസഫ്, ബ്ലസിൻ ജോൺ മലയിൽ, ഫിന്നി പി. മാത്യു, ബിനോയി ചാണ്ടപ്പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading