ഇനി ആത്മനിറവിന്റെ അഞ്ചു ദിനങ്ങൾ; റ്റി.പി.എം ചെന്നൈ കൺവൻഷൻ ഇന്ന് മുതൽ

ചെന്നൈ: വിശ്വാസി സഹസ്രങ്ങൾക്കായി ചെന്നൈയിലെ ഇരുമ്പല്ലിയൂർ ഒരുങ്ങി. ആത്മീയസംഗമത്തിന്റെ അഞ്ചു നാളുകൾക്ക് റ്റി.പി.എം സഭ ആസ്ഥാനത്തെ സ്തോത്ര മുഖരിതമാക്കും. ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയ സംഗമമായ ചെന്നൈ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 11 മുതൽ 15 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂരിൽ നടക്കും.

News Middle Advt Banner

ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ നടക്കും. ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9 ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 120 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 6 ന് ദൈവിക രോഗശാന്തി ശുശ്രൂഷയും നടക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും വിശ്വാസികളും ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. മാർച്ച് 10 ന് ശുശ്രൂഷക സമ്മേളനം നടന്നു. മാർച്ച്‌ 16 ന് സഭയുടെ വാർഷിക ജനറൽ ബോഡിയും പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ പ്രത്യേക ഉപവാസ പ്രാർത്ഥന നടന്നു. കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് ഗ്രേസ് ഹാളിൽ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കുന്നു. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസ്സോസിയേറ്റീവ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി ജയം എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനും സമീപം ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷന് പങ്കെടുക്കുന്നവർക്ക്‌ ഭക്ഷണം, താമസം സൗജന്യമായി ഒരുക്കിട്ടുണ്ട്. കൺവൻഷൻ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും പ്രവർത്തിക്കുന്നു. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ തമിഴ്നാട്‌ സർക്കാര്‍ ക്രമീകരിച്ചു. ബസ്‌, റെയിൽവേ, എയർ ടിക്കറ്റ്‌ എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭ ആസ്ഥാനത്ത് ഒരുക്കിട്ടുണ്ട്. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading