ലേഖനം: വിശ്വാസത്താലുള്ള പ്രാർത്ഥനയുടെ മാതൃക | എബ്രഹാം തോമസ് അടൂർ

ക്രിസ്തുവിശ്വാസികളായ നമുക്ക് പ്രാർത്ഥനയെ പറ്റി എഴുതി അറിയിക്കേണ്ട ആവശ്യമില്ല. പ്രാർത്ഥനയുടെ തീവ്രഭാവങ്ങൾ നമ്മിലുള്ളതാണ്.എന്നാൽ പലപ്പോഴും പ്രാർത്ഥനയിൽ ഉള്ള വിശ്വാസം നമുക്ക് ഇല്ലാതെ പോകുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. നിങ്ങൾക്ക് കടുക് മണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട് ഇവിടെ നിന്ന് അങ്ങോട്ട് നീങ്ങുക എന്ന് പറഞ്ഞാൽ അത് നീങ്ങും (മത്തായി 17: 21). പ്രാർഥനയുടെ അടിസ്ഥാനം വിശ്വാസമാണ്.

News Middle Advt Banner

ഹെരോദാരാജാവിന്റെ ക്രിസ്തീയ പീഡന സമയത്ത് യാക്കോബിനെ വാൾ കൊണ്ട് കൊന്നതിനുശേഷം പത്രോസിനെ തടവിലാക്കുകയും അവനെ വധിക്കുവാനായി ഗൂഢമായ ആലോചന ചെയ്യുകയും ചെയ്തു. എന്നാൽ പത്രോസ് ആ കാരാഗ്രഹതടവിൽ ആയിരിക്കുമ്പോൾ മറുവശത്ത് ഒരു സഭ മുഴുവൻ പത്രോസിനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു.(Acts12:5)സഭ ശ്രദ്ധയോടെ പ്രാർത്ഥിക്കുന്നതായി കാണുന്നു. സഭയുടെ പ്രാർത്ഥനയുടെ മറുപടി തുടർന്നുള്ള വാക്യങ്ങളിൽ വെളിപ്പെടുന്നതായി കാണുവാൻ കഴിയുന്നു. ദൈവം പത്രോസിനെ അത്ഭുതകരമായ രീതിയിൽ ആ കാരാഗ്രഹത്തിൽ നിന്ന് വിടുവിച്ച് പുറത്തു കൊണ്ടുവന്നു. പുറത്തുവന്ന പത്രോസ് നേരെ പോയത് പ്രാർത്ഥനാസ്ഥലത്തേക്കാണ്. പത്രോസിന് അറിയാം തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരു സഭയുണ്ട് എന്നത്. പ്രാർത്ഥിക്കുന്ന ഒരു സഭ ഒരു ക്രിസ്തു വിശ്വാസിയുടെ ജീവിതത്തിന്റെ ആണിക്കല്ലുകൾ ആണ്. ആ സഭയുടെ മുമ്പിൽ തന്നെത്താൻ വെളിപ്പെടുത്തേണ്ടതിന് പത്രോസ് ചെന്ന് കതകിൽ മുട്ടിയപ്പോൾ രോദാ എന്ന് ഒരു ബാല്യക്കാരത്തി വന്നു വിളി കേട്ടു. പത്രോസിനെ ശബ്ദമാണെന്ന് വിശ്വാസത്തോടെ പ്രാർത്ഥിച്ച ആ ബാല്യക്കാരിത്തിക്ക് മനസ്സിലായി. അവൾ ചെന്ന് ശേഷമുള്ളവരോട് പറഞ്ഞപ്പോൾ (Acts. 12:12-14) വരെ ‘നിനക്ക് ഭ്രാന്തുണ്ട്’ എന്ന് പറഞ്ഞ് അവളെ കളിയാക്കി. എന്നാൽ അവളുടെ വിശ്വാസത്താലുള്ള പറച്ചിൽ കേട്ട ബാക്കിയുള്ളവർ ചെന്ന് തോമസിനെ പോലെ കണ്ടു വിശ്വസിക്കുവാൻ ഇടയായി. അത്രയും നേരം പ്രാർഥനയിൽ ജാഗരിച്ചു വന്നവർ ദൈവീക വിടുതൽ ലഭിച്ചപ്പോൾ സംശയത്തോടിരിക്കുന്നതായി കാണുവാൻ കഴിയുന്നു.എന്നാൽ രോദാ എന്ന ബാല്യക്കാരിത്തി താൻ പ്രാർത്ഥിച്ചത് വിശ്വാസത്തോടെ ആണെന്നും അതിന്റെ മറുപടിയാണെന്ന് തന്റെ മുമ്പിൽ നിൽക്കുന്നത് എന്നും സംശയിക്കാതെ വിശ്വസിച്ചു.

പലപ്പോഴും നമ്മുടെ ജീവിതത്തിലും ഇപ്രകാരമാണ്. നാം വിശ്വാസത്തോടെ കൂടെ പ്രാർത്ഥിച്ചതിനു മറുപടി നമ്മുടെ കണ്ണിനു മുമ്പിൽ വെളിപ്പെടുത്തിയിട്ടും നാം സംശയത്തോടെ അതിനെ വീക്ഷിക്കുന്നവരായി മാറുന്നു. എന്നാൽ രോദയെപ്പോലെ സംശയിക്കാതെ വിശ്വാസത്തിൽ അടിയുറച്ചവരായി നമുക്ക് പ്രാർത്ഥനയോടെ മുന്നേറാം.

 

എബ്രഹാം തോമസ് അടൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading