അരകോണത്തിന്റെ അപ്പോസ്തോലായായി അറിയപ്പെട്ട മാതാവ് ചിന്നമ്മ തോമസ് (77) അക്കരെ നാട്ടിൽ

അരകോണം :ആറക്കോണം വിന്റർപെട്ട പ്രദേശത്തെ ആദ്യകാല മലയാളി പെന്തെക്കോസ്ത് വിശ്വാസിനിയും, വിശുദ്ധതിരുവചനത്തിന്റെ വക്താവുമായിരുന്ന ചിന്നമ്മ തോമസ് (വയസ്സ് 77) നിത്യതയിൽ പ്രവേശിച്ചു.. മുപ്പത് വർഷങ്ങൾക്ക് മുൻപാണ് കർത്താവ് തനിക്ക് നൽകിയ പങ്കാളിയോടൊപ്പം ഉപജീവന മാർഗാർത്ഥം പ്രിയ മാതാവ്
അരകോണം എന്ന ദേശത്തു എത്തിയത്. അന്ന് മുതൽ തന്റെ ജീവിതത്തിന്റെ അവസാനം വരെ, സത്യസുവിശേഷത്തിനായി ഉറച്ച നിലപാടോടെ കർത്താവിനായി ജീവിച്ചു മാതൃക കാട്ടി , ഒടുവിൽ താൻ പ്രിയം വെച്ച അക്കര നാട്ടിലേക്കു യാത്രയായി . ആ ദേശത്തിന്റെ ഓരോ തെരുവിലും സുവിശേഷത്തിന്റെ വിത്ത് പാകാൻ പ്രിയ മാതാവിന് സാധിച്ചു ,നേരിൽ കാണുന്ന എല്ലാവരോടും സുവിശേഷം പറയാനും മാനവ രാശിയുടെ രക്ഷിതാവായ കര്ത്താവിനെ പരിചയപ്പെടുത്താനും പ്രിയ മാതാവ് എന്നും ഉത്സാഹവതിയായിരുന്നു.., അതിന്റെ ഫലമായി അനേകർ ക്രിസ്തുവിനെ അറിഞ്ഞു സഭയോട് ചേരുവാൻ ഇടയായി . ഒരു ചെറു പുഞ്ചിരികൊണ്ടും, സൗമ്യമായ തന്റെ സമീപനം കൊണ്ടും ഭാഷയുടെ ആഴവും സംസ്കാരത്തിന്റെ അതിര്‍വരമ്പുകളും മറികടന്ന്, എല്ലാവരെയും ഒരു മാതാവായി ചേർത്തു നിർത്തിയത് കൊണ്ട് തന്നേ പ്രിയ മാതാവിന്റെ വിയോഗം കുടുംബ അംഗങ്ങളോടൊപ്പം തന്നെ സമീപവാസികൾക്കും അറക്കോണമാകെയുള്ള വിശ്വാസ സമൂഹത്തിനും താങ്ങവുന്നതിലും അപ്പുറമാണ് . പരേതനായ തോമസ് ആയിരുന്നു ഭർത്താവ്. മക്കൾ: ബിനു തോമസ്, മിനി അനിൽ, ബിന്ദു ആന്റണി, ബിജി സത്യാർത്ഥി. മരുമക്കൾ: തോമസ് ഫിലിപ്പ്, അനിൽ, ആന്റണി ഹ്യൂഗൈൻസ്, പാസ്റ്റർ ബാബു സത്യാർത്ഥി( ബെഥേൽ പി.എം.ജി ചർച്ച്, അബുദബി). പരേത അരകോണം പി. എം. ജി സഭാ അംഗമാണ്. പ്രിയ മാതാവിന്റെ സംസ്ക്കാര ശ്രുശൂഷ ജൂലൈ 3ന് രാവിലെ വിന്റർപെട്ടു ഉള്ള സ്വവസതിയിലും തുടർന്ന് സഭാ സെമിത്തേരിയിലും നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading