ഐപിസി മലബാർ കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് വിഭജിച്ച് 2025 ഫെബ്രുവരി 26ന് പുതുതായി രൂപീകരിച്ച ഐപിസി മലബാർ കേരള സ്റ്റേറ്റിന് പുതിയ ഭാരവാഹികളെ നിയമിച്ചു.
പാസ്റ്റർ ജോൺ ജോർജ് (പ്രസിഡൻറ്), പാസ്റ്റർ ജിമ്മി കുര്യാക്കോസ് (വൈസ് പ്രസിഡൻറ്), പാസ്റ്റർ ബിജോയ് കുര്യാക്കോസ് (സെക്രട്ടറി), പാസ്റ്റർ ജോയ് ഗീവർഗീസ്, ബ്രദർ വിൻസൻറ് തോമസ് (ജോയിൻ സെക്രട്ടറിമാർ) ബ്രദർ ജോർജ് തോമസ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

ഐപിസി ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ .ടി വത്സൻ എബ്രഹാം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പാലക്കാട് മുതൽ വടക്കോട്ടുള്ള ആറ് റവന്യൂ ജില്ലകളിലുള്ള ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയിലെ 34 സെൻററുകളിൽ ഉൾപ്പെട്ട 513 സഭകൾ ഐപിസി മലബാർ കേരള സ്റ്റേറ്റിന്റെ കീഴിൽ വരും. സഭാ ജനറൽ പ്രസിഡൻറ് പാസ്റ്റർ ഡോ. വത്സൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് സ്ഥാനാരോഹണ പ്രാർത്ഥന നടത്തി.

ജനറൽ ജോയിൻ സെക്രട്ടറി ഡോ. കാച്ചാണത്ത് വർക്കി ഏബ്രഹാം, ജനറൽ ട്രഷറർ ഡോ .ജോൺ ജോസഫ്, പാസ്റ്റർമാരായ സണ്ണി കുര്യൻ, വർഗീസ് മത്തായി, ജോൺ ജോർജ്, ബിജോയ് കുര്യാക്കോസ്, കെ പി കുര്യൻ, കെ കോശി, പി എ മാത്യു, പി എ കുര്യൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading