റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം

റായ്പൂര്‍: ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഛത്തീസ്ഗഡിൽ മിഷനറി പ്രവർത്തനം നടത്തിയതിൻ്റെ പേരിൽ സുവിശേഷ വിരോധികളുടെ ആക്രമണം.
സുവിശേഷ പ്രവർത്തനം നടത്തിയതിൻ്റെ പേരിൽ രണ്ട് വ്യത്യസ്ത കേസുകളിലായി ഏഴ് ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ തലസ്ഥാനമായ റായ്പൂരിനടുത്തുള്ള മോവയിൽ ഞായറാഴ്ച പ്രാർത്ഥന ശുശ്രൂഷയ്ക്ക് ശേഷം സുവിശേഷ വിരോധികൾ (ഹനുമാൻ പ്രഭു ബ്രിഗേഡ്) ക്രൈസ്തവരെ ആക്രമിച്ചതായും ശേഷം വ്യാജ കേസ് ചുമത്തി ക്രൈസ്തവരെ തടങ്കലിലാക്കുകയായിരിന്നുവെന്നും ഛത്തീസ്ഗഢിലെ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് അരുൺ പന്നാലാൽ ജനുവരി 27ന് യുസിഎ ന്യൂസിനോട് പറഞ്ഞു.

News Middle Advt Banner

ക്രൈസ്തവര്‍ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് കള്ളക്കേസ് എടുത്ത് പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
പ്രാർത്ഥനയ്ക്ക് ശേഷം ദേശീയ പതാക ഉയർത്തൽ ചടങ്ങിൽ ക്രിസ്ത്യാനികൾ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്രൈസ്തവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ബജ്‌റംഗ്ദൾ അംഗങ്ങൾ ഒരു ക്രൈസ്തവ ആരാധനാലയം കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ക്രൈസ്തവരെ പാന്ദ്രി പോലീസ് അറസ്റ്റ് ചെയ്തു. മത സ്വാതന്ത്ര്യവും വിശ്വാസ പ്രചാരണ സ്വാതന്ത്ര്യവും ഭരണഘടനാ പരമായി നിലനിൽക്കുന്ന ഒരു മതേതര രാജ്യത്ത് ത്താണ് ഇത്തരത്തിലുള്ള ക്രൂരമായ ആക്രമണങ്ങൾ നടക്കുന്നത്. തികച്ചും ഭരണഘടനാ വിരുദ്ധമായ “മതപരിവർത്തന നിരോധന” നിയമപ്രകാരമാണ് മിഷനറിമാർക്കെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ ജനുവരി 26ന് ബൽറാംപൂർ ജില്ലയിലെ സരൂത്ത് എന്ന ഗ്രാമത്തിൽ സുവിശേഷ പ്രവർത്തനം നടത്തിയ ഒരു സുവിശേഷ പ്രഘോഷകനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജയിലിലടച്ചു. ഇദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ റെയ്ഡിനിടെ, ബൈബിളുകളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. ഛത്തീസ്ഗഢ് സംസ്ഥാനത്തിൽ വ്യാപകമായ ക്രൈസ്തവ പീഡ ആണ് നടക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷം സംസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെ 165 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading