അതിരുകളില്ലാത്ത ദൈവിക പ്രത്യാശയും കരുണയും മറ്റുള്ളവരിലേക്ക് പകരപ്പെടണം :ബിഷപ്പ്. ഡോ.ഏബ്രഹാം ചാക്കോ
സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് വൈദിക സമ്മേളനങ്ങൾക്ക് തുടക്കമായി
വാളകം:അതിരുകളില്ലാത്ത
ദൈവത്തിന്റെ കരുണയും ക്ഷമയും നമ്മുടെ ജീവിതത്തിന്റെ പ്രത്യാശയാണെന്നും പിതാവാം ദൈവം തന്റെ ഏകജാതനിലൂടെ ലോകത്തിലേക്ക് കൊണ്ടുവന്ന കരുണയും പ്രത്യാശയും നമ്മുടെ ഹൃദയ വാതിലിലൂടെ ഉള്ളിൽ പ്രവേശിച്ചു മറ്റുള്ളവരിലേക്ക് പകരപ്പെടണമെന്നു സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംഗ് ബിഷപ്പ് ഡോ.എബ്രഹാം ചാക്കോ പറഞ്ഞു.


വാളകം പാലസ് മൗണ്ടിലെ ഡയോസിസ് ആസ്ഥാനത്ത് നടന്ന സൗത്ത് കേരള ഡയോസിഷൻ വൈദിക-സുവിശേഷക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
വികാരി ജനറൽ റവ.സി.കെ.ജേക്കബ്,പ്രതിനിസഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു, ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി,സഭാ സെക്രട്ടറി റവ.സജി മാത്യു,സഭാ ട്രഷറർ റവ.സജി ഏബ്രഹാം,അൽമായ ട്രസ്റ്റി പ്രൊഫ.എബ്രഹാം ജോർജ്,സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ.സി.പി. മാർക്കോസ്,റവ. ഡോ. ജിമ്മി പോൾ,ഡയോസിഷൻ സെക്രട്ടറി റവ.ടോണി തോമസ് എന്നിവർ പ്രസംഗിച്ചു.
ഈസ്റ്റ് കേരള,വെസ്റ്റ് കേരള ഡയോസിസുകളുടെ സംയുക്ത വൈദിക സമ്മേളനം 21ന് രാവിലെ 10.30ന് തിരുവല്ല മഞ്ഞാടിയിലെ സഭ ആസ്ഥാനത്തും നോർത്ത് കേരള സമ്മേളനം 22 ന് രാവിലെ 10.30 ന് കീഴില്ലം ഇവാൻജലിക്കൽ ക്യാമ്പ് സെൻ്ററിലും നടക്കും. ബാഹ്യ കേരള സമ്മേളനം ഒക്ടോബർ 15 ന് രാവില 9 ന് ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജിലും നടക്കും.

- Advertisement -


Comments are closed.